കോഴിക്കോട്: ടിക്കറ്റ് കൗണ്ടറിലെ തിരക്ക് കുറക്കാൻ പുതിയ ഒ.പി കൗണ്ടർ ആരംഭിച്ചിട്ടും ബീച്ച് ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ശാപമോക്ഷമില്ല. ഇ -ടോക്കൺ സോഫ്റ്റ് വെയറിന്റെ സെർവർ ഇടക്കിടെ പണിമുടക്കുന്നതാണ് ബീച്ച് ആശുപത്രിയിൽ പുതിയ പൊല്ലാപ്പാവുന്നത്. ദിവസവും പല തവണ സെർവർ ജാമാവുന്നത് കാരണം കൗണ്ടറിന് മുന്നിൽ രാവിലെ മുതൽ വരി നിൽക്കുന്ന രോഗികൾക്ക് ടോക്കൺ നൽകാൻ കഴിയാതെ പ്രയാസപ്പെടുകയാണ് ജീവനക്കാർ. ടിക്കറ്റ് കിട്ടാൻ വൈകുന്നതോടെ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരുമായി വാക്കുതർക്കത്തിലേർപ്പെടുന്നതും പതിവാണ്. ഇത് പലപ്പോഴും സംഘർഷാവസ്ഥയുടെ വക്കോളമെത്താറുണ്ടെന്നും ജീവക്കാർ […]Read More