ബേപ്പൂർ: മത്സ്യസമ്പത്ത് നശിക്കാതിരിക്കാൻ ഫിഷറീസ് വകുപ്പ് നിരോധിച്ച ചെറുമത്സ്യങ്ങൾ മാർക്കറ്റിൽ സുലഭം. കുഞ്ഞൻ മത്തി, കുഞ്ഞൻ അയില, ചെറിയ മുള്ളൻ, ചെറിയ മാന്തൾ, നിശ്ചിത വലുപ്പമെത്താത്ത ചൂട, വരിമീൻ കുഞ്ഞുങ്ങൾ എന്നിവയാണ് ജില്ലയിലെ മത്സ്യ ചന്തകളിൽ യഥേഷ്ടം ലഭിക്കുന്നത്. മത്സ്യ സമ്പത്ത് വർധിക്കുന്നതിനും പോഷകമൂല്യമുള്ള മത്സ്യങ്ങളുടെ വംശവർധനക്കും അതുവഴി മത്സ്യത്തൊഴിലാളികളുടെ വരുമാനമാർഗം ഉറപ്പാക്കുന്നതിനുമാണ് ചെറുമത്സ്യങ്ങളെ പിടിക്കുന്നതും വിൽപന നടത്തുന്നതും സർക്കാർ നിരോധിച്ചത്. കണ്ണി അടുപ്പമുള്ള നിരോധിത വലകൾ ഉപയോഗിച്ച് മത്സ്യക്കുഞ്ഞുങ്ങളെ കൂട്ടത്തോടെ പിടിക്കുന്നത് മത്സ്യസമ്പത്തിനും മത്സ്യത്തൊഴിലാളികൾക്കും വൻ […]Read More