കോഴിക്കോട്: വിവിധ കേസുകളിൽ റിമാന്റിലായശേഷം പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങിയ മൂന്ന് പ്രതികൾ അറസ്റ്റിൽ. ചക്കുംകടവ് ആനമാട് സ്വദേശി കച്ചേരി ഹൗസിൽ ഷഫീഖ് (42), മാറാട് പൊറ്റാംകണ്ടിപറമ്പ് കടവത്ത് ഹൗസിൽ സുരേഷ് (40), തിരുവനന്തപുരം സ്വദേശി സുകു ഭവനിൽ സുജിത്ത് (40) എന്നിവരാണ് പിടിയിലായത്. ഷഫീഖ് മോഷണകേസിലും സുരേഷും സുജിത്തും ആളുകളെ ആക്രമിച്ചതടക്കമുള്ള കേസുകളിലുമാണ് അറസ്റ്റിലായത്. 2023 ജനുവരി അഞ്ചിന് ജില്ല കോടതിക്ക് സമീപം ദാവൂദ് ഭായ് കപാസി റോഡിലെ എൻ.എം.ഡി.സി എന്ന സ്ഥാപനത്തിന്റെ വാതിൽ പൊളിച്ച് കവർച്ചക്ക് […]Read More
Tags :bail
ചെന്നൈ: നടപ്പാതയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിന്റെ ദേഹത്തുകൂടെ ആഡംബര കാര്‍ ഓടിച്ചുകയറ്റി, യുവാവ് മരിച്ച സംഭവത്തില്‍ രാജ്യസഭാ എംപിയുടെ മകള്‍ക്ക് ജാമ്യം. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യസഭാ എംപി ബീഡ മസ്താന്‍ റാവുവിന്റെ മകള്‍ മാധുരിക്കാണ് ജാമ്യം ലഭിച്ചത്. ബസന്ത് നഗറില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവം. സുഹൃത്തിനൊപ്പം സഞ്ചരിക്കവേ മാധുരി ഓടിച്ചിരുന്ന ബി.എം.ഡബ്ല്യു കാര്‍ നിയന്ത്രണം വിട്ട് പാതയോരത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന സൂര്യ എന്ന യുവാവിന് മുകളിലൂടെ കയറിയിറങ്ങുകയയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആളുകള്‍ […]Read More
മദ്യനയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചു. ജൂൺ 1 വരെയാണ് അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂൺ 2 ന് തിരികെ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജാമ്യം നല്‍കണമെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്‍റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ജാമ്യം വോട്ടെടുപ്പ് വരെ മതിയാകുമെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. സുപ്രീംകോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് […]Read More
മദ്യനയ കേസിൽ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യഹര്‍ജിയിൽ ഇന്ന് വിധി പറയില്ല. കെജ്രിവാളിന്റെ ഹര്‍ജിയിലെ ഇന്നത്തെ വാദം പൂർത്തിയായി. ഉത്തരവ് ഇന്നുണ്ടാകില്ലെന്നും മറ്റന്നാൾ കേസ് വീണ്ടും പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജാമ്യം നൽകിയാലും കെജ്രിവാളിന് മുഖ്യമന്ത്രിയുടെ ചുമതലകൾ വഹിക്കാൻ കഴിയില്ലെന്നും വാദത്തിനിടെ സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയാണെന്നും സ്ഥിരം കുറ്റവാളിയല്ലെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്വി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ അഭാവത്തിൽ ദില്ലിയിൽ പല ഫയലുകളും കുടുങ്ങി […]Read More
കോതമംഗലം ടൗണില്‍ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മാത്യൂ കുഴല്‍നാടന്‍ എം.എല്‍.എയ്ക്കും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും ഇടക്കാല ജാമ്യം അനുവദിച്ചു. രാത്രിയോടെ വളരെ നാടകീയമായാണ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസിന്റെ കടുത്ത സമ്മര്‍ദ്ദത്തിന് പിന്നാലെയാണ് കോടതിയില്‍ ഹാജരാക്കിയ നേതാക്കള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. തുറന്ന കോടതയില്‍ ഇന്ന് വീണ്ടും കേസ് പരിഗണിക്കും. ഇരുവരോടും രാവിലെ 11 മണിയോടെ ഹാജരാകാന്‍ കോതമംഗലം മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പോരാട്ടം അവസാനിപ്പിക്കില്ലെന്നും വ്യക്തിപരമായി വേട്ടയാടാനുള്ള […]Read More