എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കിയതില്‍ റിപ്പോര്‍ട്ട് തേടി വ്യോമയാന മന്ത്രാലയം. എയര്‍ലൈനിലെ കെടുകാര്യസ്ഥതയെച്ചൊല്ലി 200 ഓളം ജീവനക്കാര്‍ അപ്രതീക്ഷിതമായി അസുഖ അവധി എടുത്തത് കാരണം ഇന്നലെ രാത്രി മുതല്‍ ഇതുവരെ 90 ഓളം വിമാനങ്ങള്‍ ആണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയത്. ഇതിനു പിന്നാലെയാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. വിമാനങ്ങള്‍ റദ്ദാക്കുന്നത് സംബന്ധിച്ച് ഡിജിസിഎ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രശ്‌നങ്ങള്‍ ഉടനടി പരിഹരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കണമെന്നും വ്യോമയാനമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. […]Read More