Cancel Preloader
Edit Template

Tags :Autorickshaw driver

Kerala

പശുക്കിടാവിനെ കുളിപ്പിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കില്‍ വീണ് ഓട്ടോറിക്ഷാ ഡ്രൈവര്‍

സെപ്റ്റിക് ടാങ്കില്‍ പശുക്കിടാവിനെ കുളിപ്പിക്കുന്നതിനിടയില്‍ വീണ് ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ബാലരാമപുരം കട്ടച്ചല്‍ക്കുഴി സ്വദേശി സെബാസ്റ്റ്യനാണ് പശുവിനെ കുളിപ്പിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കില്‍ വീണത്. രാവിലെയാണ് സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറായ സെബാസ്റ്റിയന് പ്രദേശവാസിയാണ് പശുക്കിടാവിനെ കൊടുത്തത്. പശുവിനെ സെപ്റ്റിക് ടാങ്കിനുമുകളില്‍ നിര്‍ത്തി കുളിപ്പിക്കുമ്പോള്‍ സ്ലാബ് തെന്നിമാറി സെബാസ്റ്റിയനും പശുക്കുട്ടിയും വീഴുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് സെബാസ്റ്റിയനെ പുറത്തെത്തിച്ചത്. ആശുപത്രിയിലേക്ക് എത്തുമ്പോഴേക്കും സെബാസ്റ്റിയന്‍ മരിച്ചു. കഴുത്തില്‍ കയര്‍ മുറുകിയതിനാല്‍ പശുക്കിടാവും ചത്തു. സെബാസ്റ്റ്യന്റെ സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കിയ പ്രദേശവാസിയാണ് സൗജന്യമായി […]Read More