ദില്ലി: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർക്ക് നേരെ ലണ്ടനിൽ ആക്രമണ ശ്രമം. ഖാലിസ്ഥാൻ വിഘടനവാദി സംഘടനകളാണ് വാഹനം ആക്രമിക്കാൻ നോക്കിയത്. സംഭവത്തിൽ ബ്രിട്ടനെ പ്രതിഷേധം അറിയിക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. അജ്ഞാതനായ ഒരാൾ എസ് ജയ്‌ശങ്കറിൻ്റെ കാറിന് നേരെ പാഞ്ഞടുക്കുന്നതും തുടർന്ന് ഇന്ത്യ പതാക കീറിയെറിയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ലണ്ടനിലെ ഛതം ഹൗസിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം. വേദിക്ക് പുറത്ത് ഖലിസ്ഥാൻ അനുകൂലികൾ പ്രതിഷേധ മുദ്രാവാക്യം മുഴക്കി. അഞ്ച് ദിവസത്തെ സന്ദർശനത്തിനായാണ് കേന്ദ്രമന്ത്രി ലണ്ടനിലെത്തിയത്. ഇരു രാജ്യങ്ങളും […]Read More