കോഴിക്കോട് ∙ പുതിയ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ഡ്രൈവറെ മറ്റൊരു ബസിലെ ജീവനക്കാരൻ ബസിനകത്തു കയറി വധിക്കാൻ ശ്രമിച്ചതായി പരാതി. ഗുരുതരമായി പരുക്കേറ്റ ഡ്രൈവർ കൊയിലാണ്ടി കോട്ടക്കൽ സ്വദേശി മീത്തലകത്ത് എം.നൗഷാദിനെ (46) സ്വകാര്യ ആശുപതിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കണ്ണൂർ മമ്പറം കുണ്ടത്തിൽ പി.കെ.ഷഹീറിനെ (48) അറസ്റ്റ് ചെയ്തു. വടകരയിൽ നിന്നെത്തിയ ബസിലായിരുന്നു ആക്രമണം. നിർത്തിയിട്ട ബസിനുള്ളിൽ വിശ്രമിക്കുകയായിരുന്ന നൗഷാദിനെ, പരിചയക്കാരനായ ഷഹീർ ബസിൽ വച്ച് കുത്തി പരുക്കേൽപിക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന കണ്ടക്ടർ പ്രമോദ് […]Read More