Cancel Preloader
Edit Template

Tags :attacking people

Kerala

നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരുക്കേറ്റ യുവാവ് മരിച്ചു

പെരിന്തല്‍മണ്ണയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടയില്‍ പരുക്കേറ്റ യുവാവ് മരിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മലപ്പുറം കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ധീനാണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ മലപ്പുറം പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ വച്ച് പരാക്രമം കാണിച്ച നിസാമുദ്ധീന്‍ നാട്ടുകാരനായ സൈതലവിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ കത്തി ഉപയോഗിച്ച് നാട്ടുകാര്‍ക്ക് നേരെയും ആക്രമണം നടത്തി. കീഴ്‌പ്പെടുത്താനുള്ള നാട്ടുകാരുടെ ശ്രമത്തിനിടയിലാണ് നിസാമുദ്ധീന് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിക്ക് ഇവിടെ വച്ചാണ് മരണം സംഭവിച്ചത്.Read More