ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിന് പകരക്കാരിയായി ഡല്‍ഹിയെ നയിക്കാന്‍ അതിഷി മര്‍ലേന. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെജ്‌രിവാള്‍ തന്നെയാണ് അതിഷിയുടെ പേര് നിര്‍ദ്ദേശിച്ചത്. നിയമസഭ കക്ഷി യോഗത്തിലാണ് തീരുമാനം. ഡല്‍ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രി എന്ന പദവി കൂടി ഇതോടെ അതിഷിക്ക് സ്വന്തം. സുഷമാ സ്വരാജും ഷീലാ ദീക്ഷിതുമാണ് ഇതിന് മുമ്പ് ഡല്‍ഹിയെ ഭരിച്ച വനിതാ മുഖ്യമന്ത്രിമാര്‍. നിലവില്‍ കെജ്‌രിവാള്‍ സര്‍ക്കാരില്‍ ഏറ്റവും സുപ്രധാനമായ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത് അതിഷിയാണ്. ധനം, വിദ്യാഭ്യാസം, റവന്യു, നിയമ വകുപ്പുകളെല്ലാം അവര്‍ക്കു കീഴിലാളുള്ളത്. […]Read More