കട്ടപ്പനയില്‍ വിദ്യാര്‍ത്ഥിയെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് മര്‍ദ്ദിച്ച സംഭവത്തില്‍ എസ്.ഐക്കും സി.പി.ഒയ്ക്കും സസ്‌പെന്‍ഷന്‍. കട്ടപ്പന പ്രിന്‍സിപ്പല്‍ എസ്.ഐ ആയിരുന്ന സുനേഖ് ജെയിംസിനും സി.പി.ഒ മനു പി. ജോസിനുമെതിരെയാണ് നടപടി. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നേരത്തേ ഇരുവരെയും ജില്ലാ പൊലിസ് മേധാവി സ്ഥലം മാറ്റിയിരുന്നു. എറണാകുളം റെയ്ഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയുടേതാണ് സസ്‌പെഷന്‍ നടപടി. ഏപ്രില്‍ 25നാണ് പൊലിസ് സംഘം വിദ്യാര്‍ത്ഥിയായ ആസിഫിനെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്ത് മര്‍ദ്ദിച്ചത്. ഏപ്രില്‍ 25ന് ഇരട്ടയാറില്‍ നടന്ന വാഹന പരിശോധനയ്ക്കിടെ കട്ടപ്പന […]Read More