കോഴിക്കോട്: പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയ യുവാവും കൂട്ടാളിയും എം.ഡി.എം.എയുമായി പിടിയിൽ. നിരവധി അടിപിടി-ഭവനഭേദന കേസുകളിലും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിലും ഉൾപ്പെട്ടതിനെ തുടർന്ന് കാപ്പ ചുമത്തി നാടുകടത്തിയ ചെറുവണ്ണൂർ പാറക്കണ്ടി ഹൗസിൽ സുൽത്താൻ നൂർ (23), സുഹൃത്ത് കീഴ്വനപ്പാടം ഫാത്തിമ മൻസിൽ മുഹമ്മദ് അജ്മൽ (22) എന്നിവരെയാണ് നല്ലളം പൊലീസ് പിടികൂടിയത്. കാപ്പ ചുമത്തി കഴിഞ്ഞ ഏപ്രിലിലാണ് സുൽത്താൻ നൂറിനെ ഒരു വർഷത്തേക്ക് നാടുകടത്തിയത്. സുൽത്താൻ നൂർ ഉത്തരവ് ലംഘിച്ച് നാട്ടിൽ വരുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ […]Read More