Cancel Preloader
Edit Template

Tags :Arjun

Kerala

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; യൂട്യൂബര്‍മാര്‍ കുടുങ്ങും

കോഴിക്കോട്: അര്‍ജുന്റെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് എടുത്ത കേസില്‍ നിന്ന് ലോറി ഉടമ മനാഫിനെ ഒഴിവാക്കും. മനാഫിന്റെ യൂട്യൂബ് ചാനല്‍ പൊലീസ് പരിശോധിക്കുകയും ഇതില്‍ അപകീര്‍ത്തിപ്പെടുത്തുന്ന യാതൊന്നും കണ്ടെത്തിയില്ലെന്നും പൊലിസ്. തുടര്‍ന്നാണ് മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴാവാക്കാന്‍ പൊലീസ് തീരുമാനിച്ചതും. മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ലെന്നും മനാഫിന്റെ വിഡിയോയുടെ താഴെ കുടുംബത്തിനെതിരേ സൈബര്‍ ആക്രമണം നടക്കുന്നു എന്നായിരുന്നു അവരുടെ പരാതി. സൈബര്‍ ആക്രമണം നടത്തിയ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പൊലിസ് പരിശോധിച്ചു വരുന്നുണ്ട്. ഇതില്‍ ചില […]Read More

Kerala

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

കോഴിക്കോട്:ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ഥനകളുമേറ്റുവാങ്ങി അര്‍ജുന്‍ മടങ്ങി. ഇനി അവന്‍ നാടിന് കണ്ണീരോര്‍മ. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായി 72ാം ദിവസം പുഴയില്‍ നിന്നും കണ്ടെടുത്ത അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പൊതുദര്‍ശനത്തിന് ശേഷം അനിയന്‍ അഭിജിത്തും ബന്ധുക്കളും ചേര്‍ന്ന് അന്ത്യകര്‍മങ്ങള്‍ നടത്തി. 11.45ഓടെ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി അര്‍ജുന്‍റെ ചിതയ്ക്ക് തീകൊളുത്തി. ഒരായുസു മുഴുവന്‍ ഓര്‍മിക്കാനുള്ള സ്‌നേഹവും കരുതലും നല്‍കിയാണ് അര്‍ജുന്‍ അകന്നുപോയത്. മനസില്‍ തീരാനോവിന്റെ കടല്‍ തീര്‍ത്തിട്ടാണ് അര്‍ജുന്റെ മടങ്ങി വരവ്. നീണ്ട കാത്തിരിപ്പിലായിരുന്നു മലയാളികള്‍ […]Read More

Kerala National

അർജുന്റെ ലോറിയിൽ മകന്റെ കുഞ്ഞുകളിപ്പാട്ടവും; ‍‍ഫോണും വാച്ചും പാത്രങ്ങളും;

ഷിരൂർ: 72 ദിവസം നീണ്ട കാത്തിരിപ്പിനൊടുവിൽ ഷിരൂരിലെ ​ഗം​ഗാവലി പുഴയിൽ നിന്ന് അർജുന്റെ ലോറി കരക്കെത്തിച്ചപ്പോൾ ബാക്കിയായത് ചില കണ്ണീർക്കാഴ്ചകൾ. ലോറിയിൽ നിന്ന് അർജുൻ യാത്രയിൽ ഉപയോ​ഗിച്ച ഒട്ടുമിക്ക വസ്തുക്കളും കണ്ടെടുത്തു. അർജുന്റെ ബാ​ഗ്, രണ്ട് ഫോണുകൾ, പാചകത്തിനുപയോ​ഗിക്കുന്ന കുക്കർ ഉൾപ്പെടെയുള്ള പാത്രങ്ങൾ, വാച്ച്, ചെരിപ്പുകൾ എന്നിവയാണ് കണ്ടെടുത്തത്. മകന്റെ കളിപ്പാട്ടവുമുണ്ടായിരുന്നു അർജുന്റെ ലോറിയിൽ. ഈ കളിപ്പാട്ടം ലോറിയില്‍ കാബിന് മുന്നില്‍ വെച്ചാണ് അര്‍ജുന്‍ യാത്ര ചെയ്തിരുന്നത്. മകന് വേണ്ടി അര്‍ജുന്‍ വാങ്ങി നല്‍കിയതായിരുന്നു ഇതെന്ന് അനിയന്‍ […]Read More

Kerala

അർജുനെ കാണാതായിട്ട് ഒരു മാസം; ഷിരൂരിൽ ഇന്ന് വീണ്ടും

അങ്കോല: ഉത്തര കർണാടക ദേശീയ പാതയിലെ അങ്കോലയിൽ മണ്ണിടിച്ചലിൽ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കാണാതായിട്ട് ഒരു മാസം. ജൂലൈ 16 നായിരുന്നു അർജുനെ കാണാതായ മണ്ണിടിച്ചിൽ ഉണ്ടായത്. 20 ദിവസത്തോളം തിരച്ചിൽ നടത്തിയിട്ടും അർജുൻ ഇപ്പോഴും കാണാമറയത്താണ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയത് അർജുനിലേക്ക് തിരച്ചിൽ സംഘമെത്തുന്നു എന്നതിന്റെ സൂചനയാണ്. അർജുനൊപ്പം കാണാതായ മറ്റുള്ളവർക്കും വേണ്ടിയുള്ള തിരച്ചിൽ ഇന്നും നടക്കും. രാവിലെ 10 മണിയ്ക്കാണ് ഇന്നത്തെ തിരച്ചിൽ ആരംഭിക്കുക. എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് […]Read More

Kerala

അർജുനായുള്ള തെരച്ചിൽ; ജലനിരപ്പ് കുറഞ്ഞതിനാൽ തെരച്ചിലിന് തയാറെന്ന് മൽപെ

കോഴിക്കോട്: ഷിരൂരിലെ രക്ഷാദൗത്യം പ്രതിസന്ധിയിലാണെന്ന് മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ സഹോദരീഭർത്താവ് ജിതിൻ. തെരച്ചിൽ എന്ന് പുനരാരംഭിക്കും എന്നതിൽ അറിയിപ്പ് ഒന്നും ലഭിച്ചില്ല. ജലനിരപ്പ് കുറഞ്ഞതിനാൽ നാളെ സ്വമേധയാ തെരച്ചിൽ ഇറങ്ങുമെന്ന് ഈശ്വർ മാൽപെ അറിയിച്ചു. ജില്ലാ കളക്ടർ, സ്ഥലം എംഎംഎ എന്നിവരെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും ജിതിൻ പറയുന്നു. അതേസമയം, തൃശൂരിലെ യന്ത്രം കൊണ്ടുപോകുന്നതിൽ തീരുമാനം ആയില്ല. അതിനിടെ, അർജുൻ്റെ വീട്ടിൽ പ്രതിപക്ഷ നേതാവ് വി ഡീ സതീശൻ സന്ദർശനം നടത്തി. കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിൽ എത്തിയ അദ്ദേഹം […]Read More

Kerala National

അർജുനെ തിരയാന്‍ 40 അംഗ സൈന്യം, മുഖ്യമന്ത്രി സിദ്ധരാമയ്യയും

ബെം​​ഗളൂരു: കർണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിക്കൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ തെരച്ചിലിനായി കരസേന ഷിരൂരിലെത്തി. ബെല​ഗാവിയിൽ നിന്നുള്ള 40 അം​ഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയത്. സൈന്യത്തിന്റെ കൈവശമുള്ള ഉപകരണങ്ങൾ ഉപയോ​ഗിച്ചായിരിക്കും മണ്ണുനീക്കൽ. ഷിരൂരിൽ ഇപ്പോൾ മഴ പെയ്യുന്നുണ്ട്. മൂന്ന് വലിയ വാഹനങ്ങളിലായിട്ടാണ് സൈന്യം ഷിരൂരിലെത്തിയിരിക്കുന്നത്. രക്ഷാപ്രവർത്തനം കൂടുതൽ സജീവമാകുമെന്നാണ് പ്രതീക്ഷ. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ദുരന്ത സ്ഥലത്തെത്തിയിട്ടുണ്ട്. കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് പ്രതികൂലാവസ്ഥ സൃഷ്ടിക്കുന്നുണ്ടെങ്കിലും സൈന്യം ഇത്തരം പ്രതിസന്ധികളെ മറികടക്കുമെന്നാണ് പ്രതീക്ഷ. ഇന്നലെ […]Read More

Kerala National

പ്രതീക്ഷ കൈവിടാതെ; അർജ്ജുനായുള്ള തെരച്ചിലിന് ഇന്ന് സൈന്യവും

കോഴിക്കോട്: അര്‍ജുനെ കണാതായിട്ട് ആറാം ദിനമായ ഇന്നും തിരിച്ചില്‍ തുടരുകയാണ്. അത്യാധുനിക റഡാര്‍ ഉപയോഗിച്ചുളള പരിശോധനയാണ് നടക്കുന്നത്. അതേ സമയം ഇന്നലെ രാത്രിയും ഇന്ന് രാവിലെയും ഷിരൂരിൽ മഴപെയ്യുന്നത് ആശങ്ക ഉയർത്തുന്നു. മംഗളുരുവിരില്‍ നിന്ന് റഡാര്‍ എത്തിച്ചാണ് മണ്ണിടിഞ്ഞ സ്ഥലത്ത് പരിശോധന നടത്തുന്നത്. സൂറത്കല്‍ എന്‍ഐടിയില്‍ നിന്നുള്ള സംഘമാണ് റഡാര്‍ പരിശോധന നടത്തുന്നത്. നേരത്തെ റഡാറില്‍ മൂന്ന് സിഗ്‌നലുകള്‍ ലഭിച്ചിരുന്നു. നിലവില്‍ റോഡിന്റെ നടുഭാഗത്ത് നിന്ന് ലഭിച്ച സിഗ്‌നല്‍ പ്രകാരമാണ് തെരച്ചില്‍ തുടരുന്നത്. പാറയും മണ്ണും അല്ലാത്ത […]Read More

Kerala National

കര്‍ണാടകയിലെ മണ്ണിടിച്ചില്‍: ഏഴുപേരുടെ മൃതദേഹം കണ്ടെത്തി, കോഴിക്കോട് സ്വദേശിക്കായി

കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ ഏഴു പേരുടെ മൃതദേഹം കണ്ടെത്തി. 8 വയസ്സുള്ള കുട്ടിയടക്കം 7 പേരുടെ മൃതദേഹമാണ് ഇതുവരെ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഇതില്‍ 5 പേര്‍ ഒരു കുടുംബത്തിലെ ആളുകളാണ്. മണ്ണിടിച്ചിലില്‍ കുടുങ്ങിയത് അര്‍ജുനടക്കം 10 പേരാണെന്ന് ഉത്തര കന്നഡ ഡപ്യൂട്ടി കമ്മിഷണര്‍ ആന്‍ഡ് ജില്ലാ മജിസ്‌ട്രേറ്റ് ലക്ഷ്മിപ്രിയ വ്യക്തമാക്കി. അര്‍ജ്ജുന്‍ ഉള്‍പെടെ ബാക്കിയുള്ള മൂന്നുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാക്കിയുള്ളവര്‍ സമീപത്തുള്ള ഗംഗാവാലി നദിയിലേക്ക് ഒഴുകി പോയിട്ടുണ്ടാകുമെന്നാണ് സൂചന. അതിനാല്‍ തെരച്ചിലിനായി നേവിയുടെ […]Read More

Kerala National

ഷിരൂരിലെ മണ്ണിടിച്ചില്‍; അര്‍ജുനെ രക്ഷിക്കാൻ ഇടപെടൽ

ബെംഗളൂരു/കോഴിക്കോട്:കർണാടക ഷിരൂരിൽ ദേശീയപാതയിൽ വൻ മണ്ണിടിച്ചിൽ അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താൻ ഇടപെടല്‍. വിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെട്ടു. കർണാടക ലോ ആൻഡ് ഓർഡർ എഡിജിപി ആർ ഹിതേന്ദ്രയോട് അന്വേഷിക്കാൻ നിർദേശം നൽകി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ് അറിയിച്ചു .എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ വിളിച്ച് സംസാരിച്ചതിനെ തുടർന്നാണ് ഇടപെടൽ. ഏറ്റവും ഒടുവിൽ റിംഗ് ചെയ്ത നമ്പർ കർണാടക സൈബർ സെല്ലിന് കൈമാറി. വിവരങ്ങൾ എത്രയും പെട്ടെന്ന് നൽകാമെന്ന് പൊലീസ് മുഖ്യമന്ത്രിയെ […]Read More