കോഴിക്കോട്: അപ്പോളോ ജ്വല്ലറിയുടെയും അപ്പോളോ ഗ്രൂപ്പിന്റെയും സ്ഥാപനങ്ങൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ആരംഭിച്ചതോടെ തട്ടിപ്പിനിരയായ നിക്ഷേപകർ പ്രതീക്ഷയിൽ. കോടിക്കണക്കിന് രൂപയുടെ നിക്ഷേപം സ്വീകരിച്ചതിനു പിന്നാലെ ജ്വല്ലറികൾ പൂട്ടി ഡയറക്ടർമാർ തുക വകമാറ്റി ആരംഭിച്ച സ്ഥാപനങ്ങൾ കണ്ടുകെട്ടി തങ്ങൾക്ക് നഷ്ടമായ പണം ലഭ്യമാക്കുമെന്ന പ്രതീക്ഷയിലാണ് ഇരകളായ നൂറുകണക്കിനാളുകൾ. ഗ്രൂപ്പിന്റെ കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ഓഫിസുകളിലും ഡയറക്ടർമാരുടെ വീടുകളിലുമടക്കം 11 സ്ഥലങ്ങളിൽ നടത്തിയ പരിശോധനക്കു പിന്നാലെ കമ്പനിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലെ 52.34 ലക്ഷം രൂപ ഇ.ഡി മരവിപ്പിച്ചിട്ടുണ്ട്. […]Read More