Cancel Preloader
Edit Template

Tags :Ambulance

Kerala

രോഗിയുമായി പോകുന്ന ആംബുലൻസ് തടഞ്ഞ സംഭവം; കേസെടുത്ത് മോട്ടോർ

ആലപ്പുഴ: ആലപ്പുഴയിൽ രോഗിയുമായി പോകുന്ന ആംബുലൻസ് തടഞ്ഞ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. അപകടകരമായി വാഹനമോടിച്ചതിനാണ് വകുപ്പ് കേസെടുത്തിരിക്കുന്നത്. ശൂരനാട് സ്വദേശികളായ യുവാക്കളാണ് ആംബുലൻസിന്റെ യാത്ര തടസപ്പെടുത്തിയത്. ഇവരോട് തിങ്കളാഴ്ച ആർ.ടി.ഒയ്ക്ക് മുൻപിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, സംഭവത്തിൽ ഇതുവരെ പൊലിസ് കേസെടുത്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നാണ് നൂറനാട് പൊലിസ് പറയുന്നത്. ആദ്യഘട്ടത്തിൽ പരാതിയുമായി ആംബുലൻസ് ഡ്രൈവർ എത്തിയിരുന്നെങ്കിലും പിന്നീട് ഒത്തുതീർപ്പിൽ എത്തുകയായിരുന്നു. ആംബുലൻസ് ഡ്രൈവറെയും യുവാക്കളെയും പൊലിസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇവിടെ […]Read More

Kerala

രോഗിയുമായി പോയ ആംബുലന്‍സിന് കുറുകെ കാര്‍ നിര്‍ത്തി യുവാക്കളുടെ

ആലപ്പുഴ: രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലന്‍സിന് കുറുകെ കാര്‍ നിര്‍ത്തി യുവാക്കളുടെ വെല്ലുവിളി. രോഗിയുമായി ആലപ്പുഴ  വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് പോകവെ താമരക്കുളം വയ്യാങ്കരയില്‍ വെച്ചാണ് സംഭവം നടന്നത്.  ശൂരനാട് സ്വദേശികളായ യുവാക്കളാണ് ആംബുലന്‍സിന്റെ യാത്ര തടസ്സപ്പെടുത്തും വിധം സൈഡു കൊടുക്കാതെ കാറോടിച്ചത്. മസ്തിഷ്‌കാഘാതം സംഭവിച്ച രോഗിയായിരുന്നു ആംബുലന്‍സില്‍ ഉണ്ടായിരുന്നത്.  ആംബുലന്‍സ് ഡ്രൈവര്‍ നിരന്തരം ഹോണ്‍ മുഴക്കി സൈഡ് ആവശ്യപ്പെട്ടെങ്കിലും യുവാക്കള്‍ ഒഴിഞ്ഞുമാറാന്‍ തയ്യാറായില്ല. പിന്നീട് ആംബുലന്‍സിന് മുന്നില്‍ കാര്‍ കുറുകേയിട്ട് ഡ്രൈവറെ കൈേയ്യറ്റം ചെയ്യാനും ശ്രമിച്ചു.  […]Read More