കൊച്ചി: ആലുവയിലെ സംരക്ഷണകേന്ദ്രത്തിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെയും കണ്ടെത്തി. പതിനഞ്ചും പതിനാറും പതിനെട്ടും പ്രായമുള്ള പെൺകുട്ടികളെയാണ് കണ്ടെത്തിയത്. തൃശ്ശൂർ പുതുക്കാട് വെച്ച് കെഎസ്ആർടിസി ബസ്സിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരെ കൊരട്ടി പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇവരെ കൊണ്ടുവരാൻ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്ന് വനിതാ പൊലീസുകാരുൾപ്പെട്ട സംഘം തിരിച്ചിട്ടുണ്ട്. തോട്ടക്കാട്ടുകരയിൽ പ്രവർത്തിക്കുന്ന സംരക്ഷണകേന്ദ്രത്തിൽ നിന്നാണ് ഇന്നലെ അർധരാത്രി പെൺകുട്ടികൾ ഇറങ്ങിപ്പോയത്.Read More
Tags :Aluva
ആലുവയിൽ മൂന്ന് പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ കാണാതായതായി വിവരം. ഇന്ന് പുലർച്ചെ ആലുവ തോട്ടയ്ക്കാട്ടുകരയിലെ നിർധനരായ പെൺകുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്നാണ് പെൺകുട്ടികളെ കാണാതായത്. പ്രായ പൂർത്തി ആകാത്ത കുട്ടികളെയാണ് കാണാതായിട്ടുള്ളത്. 15,16,18 വയസ്സ് പ്രായമുള്ളവരാണ് കുട്ടികൾ. സംഭവത്തിൽ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.Read More
ആലുവയിൽ ഊബർ ടാക്സി ഡ്രൈവർക്ക് ഓട്ടോ ഡ്രൈവർമാരുടെ ക്രൂര മർദ്ദനം. സംഭവത്തിൽ ആലുവ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി. ഊബർ ടാക്സി ഡ്രൈവറെ ഓട്ടോ ഡ്രൈവർമാർ മർദ്ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സോഷ്യൽ മീഡിയയിലൂടെ വീഡിയോ പ്രചരിക്കുന്നതല്ലാതെ പൊലീസിൽ പരാതിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.വീഡിയോ ശ്രദ്ധയിൽപ്പെട്ട പൊലീസ്, കേസെടുത്തതിന് പിന്നാലെ ഊബർ ഡ്രൈവറെ മർദ്ദിച്ച ഓട്ടോ ഡ്രൈവർമാരോട് സ്റ്റേഷനിൽ ഹാജരാവാൻ നിർദ്ദേശിച്ചിട്ടുണ്ട്. മർദ്ദനമേറ്റ ഊബർ ഡ്രൈവറെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഊബറുകാരുടെ […]Read More
ആലുവയിലെ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ രണ്ട് പേർ അറസ്റ്റിൽ. മുഹമ്മദ് റിയാസ്, അൻവർ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. യുവാക്കളെ തട്ടിക്കൊണ്ടുപോകാൻ വാഹനം സംഘടിപ്പിച്ചത് ഇരുവരുടെയും നേതൃത്വത്തിലാണെന്നാണ് പൊലീസ് പറയുന്നത്. ഗൂഢാലോചനയിലും ഇരുവർക്കും പങ്കെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാവിലെ ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവച്ചാണ് മൂന്ന് പേരെ തട്ടിക്കൊണ്ടുപോയത്. ദൃക്സാക്ഷി നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരാളെ തട്ടികൊണ്ടുപോയതിലാണ് പൊലീസ് എഫ്ഐആര്‍ ഇട്ട് കെസെടുത്തിരുന്നത്. അന്വേഷണത്തില്‍ മൂന്ന് പേരെ ഒന്നിച്ചാണ് കാറില്‍ കയറ്റിക്കൊണ്ട് പോയതെന്ന് പൊലീസ് […]Read More