Cancel Preloader
Edit Template

Tags :Alappuzha

Blog

ആലപ്പുഴയിൽ 2 സ്ഥലത്ത് കവർച്ച നടത്തിയത് ഇന്നലെ പിടിയിലായ

ആലപ്പുഴ: മണ്ണഞ്ചേരിയിലും കോമളപുരത്തും കവർച്ച നടത്തിയത് ഇന്നലെ കുണ്ടന്നൂരിൽ പിടിയിലായ സംഘമെന്ന് പൊലീസ്. പ്രാഥമിക ചോദ്യം ചെയ്യലിലാണ് വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ഇന്നലെ വൈകീട്ട് കുണ്ടന്നൂർ പാലത്തിനടിയിൽ വെച്ചാണ് തമിഴ്നാട് സ്വദേശികളായ സന്തോഷ് ശെൽവത്തിനേയും മണികണ്ഠനേയും മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. രക്ഷപ്പെട്ട സന്തോഷ് ശെൽവത്തെ നാല് മണിക്കൂ‍ർ നീണ്ട തെരച്ചിലിനൊടുവിലാണ് ചതുപ്പിൽ നിന്നും സാഹസികമായി പിടികൂടിയത്. മണ്ണഞ്ചേരിയിലെത്തി കവർച്ച നടത്തിയത് സന്തോഷായിരുന്നുവെന്ന് സ്ഥിരീകരിച്ചു. ചോദ്യംചെയ്യൽ തുടരുകയാണ്. ആലപ്പുഴയിലെ കവർച്ചകളുടെ സിസിടിവി ദൃശ്യത്തിലെ സാമ്യം നോക്കിയാണ് സന്തോഷിനെ തേടി […]Read More

Kerala

ആലപ്പുഴയിൽ നവവധുവിനെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: നവവധുവിനെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ലജ്നത്ത് വാർഡിൽ പനയ്ക്കൽ പുരയിടത്തിൽ മുനീറിന്റെ ഭാര്യ കായംകുളം സ്വദേശി ആസിയയാണ് (22) തൂങ്ങി മരിച്ചത്. ഇന്നലെ രാത്രി ഭർത്താവും വീട്ടുകാരും പുറത്തുപോയി മടങ്ങി വന്നപ്പോഴാണ് ഇവരെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നാല് മാസം മുൻപായിരുന്നു മുനീറിന്റെയും ആസിയയുടെയും വിവാഹം നടന്നത്. മൂവാറ്റുപുഴയിൽ ഡെന്റൽ ടെക്നിഷ്യയായ ആസിയ അവിടെ താമസിച്ചാണ് ജോലി ചെയ്യുന്നത്. ആഴ്ചയിലൊരിക്കൽ മാത്രമാണ് ആലപ്പുഴയിലെ […]Read More

Health Kerala

പക്ഷിപ്പനി; ആലപ്പുഴയില്‍ ആശങ്ക

ആലപ്പുഴ: കാക്കകള്‍ക്കു പുറമേ പരുന്തിലും കൊക്കിലും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ആലപ്പുഴയില്‍ ആശങ്ക. കാക്കകള്‍ മറ്റിടങ്ങളിലേക്കെത്തുന്നത് രോഗബാധ തീവ്രമാക്കിയെന്നാണ് സംശയിക്കുന്നത്. മുഹമ്മ, തണ്ണീര്‍മുക്കം, മണ്ണഞ്ചേരി, പള്ളിപ്പുറം, മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക് പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭാ പരിധിയിലുമാണ് പക്ഷിപ്പനി വ്യാപിച്ചത്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് നാലാം വാര്‍ഡിലും മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ 17ാം വാര്‍ഡിലുമാണ് പരുന്തിന്റെ സാംപിളില്‍ രോഗം. മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലാണ് കൊക്കിന്റെ സാംപിളില്‍ രോഗബാധ കണ്ടെത്തിയത്. ഇവിടങ്ങളില്‍, മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ വളര്‍ത്തുപക്ഷികളെ ഇന്ന് […]Read More

Health Kerala

പക്ഷിപ്പനി; ആലപ്പുഴയിൽ കൂടുതൽ ജാഗ്രത വേണമെന്ന് ജില്ലാ ഭരണകൂടം

ആലപ്പുഴയിൽ കൂടുതൽ കാക്കകളിലും കൊക്കുകളിലും പരുന്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. തുടർച്ചയായി പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ജില്ലാഭരണകൂടം നിർദേശം നൽകി. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിത മാക്കാൻ കൂടുതൽ സംഘത്തെ നിയോഗിക്കും. പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ പക്ഷികളെ കൊന്നൊടുക്കുന്നുണ്ടെങ്കിലും കാക്കകളിൽ നിന്ന് രോഗം കൂടുതൽ വ്യാപിക്കുന്നു എന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. മുഹമ്മ, തണ്ണീർമുക്കം, മണ്ണഞ്ചേരി, പള്ളിപ്പുറം മാരാരിക്കുളം തെക്ക്, വടക്ക് പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭാ പരിധിയിലുമാണ് വീണ്ടും പക്ഷിപ്പനി […]Read More

Kerala

ഏഴാം ക്ലാസുകാരന്‍റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട്

ആലപ്പുഴ കാട്ടൂരിലെ ഏഴാം ക്ലാസുകാരന്‍റെ ആത്മഹത്യയില്‍ രണ്ട് അധ്യാപകർക്കെതിരെ കേസെടുത്തു. സ്കൂളിലെ കായികാധ്യാപകൻ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവർക്കെതിരെയാണ് മണ്ണഞ്ചേരി പൊലീസ് കേസ് എടുത്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും വടികൊണ്ട് തല്ലിയതിനുമാണ് കേസ്. അന്വേഷണ പുരോഗതിയുടെ അടിസ്ഥാനത്തിൽ മറ്റു വകുപ്പുകൾ കൂടി ചുമത്തും എന്ന് പോലീസ് അറിയിച്ചു. ഫെബ്രുവരി 15നാണ് ആലപ്പുഴ കാട്ടൂരിൽ 13 വയസ്സുകാരൻ പ്രജിത്ത് സ്കൂൾ വിട്ടു വന്നശേഷം യൂണിഫോമിൽ വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ക്ലാസിൽ താമസിച്ചു എത്തിയതിന് അധ്യാപകരുടെ ശിക്ഷാനടപടിയിൽ മനം നൊന്താണ് […]Read More

Kerala

സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ ഭര്‍ത്താവ് പെട്രോളൊഴിച്ചു തീകൊളുത്തി

ചേര്‍ത്തലയില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. കടക്കരപ്പിള്ളി സ്വദേശി ആരതിയെയാണ് ഭര്‍ത്താവ് ശ്യാംജിത്ത് ആക്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയാണ് സംഭവം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ തടഞ്ഞുനിര്‍ത്തിയ ശേഷം ഭര്‍ത്താവ് തലയില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കുടുംബപ്രശ്‌നമാണ് അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും പരസ്പരം പിരിഞ്ഞാണ് കഴിയുന്നത്. ചേര്‍ത്തലയിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ കസ്റ്റര്‍ റിലേഷന്‍ […]Read More