വ്യോമസേന ഹെലികോപ്ടര്‍ ദുരന്ത ഭൂമിയിലെത്തി; എയര്‍ ലിഫ്റ്റിങ് നടക്കുന്നു. തിരുവനന്തപരുത്ത് നിന്ന് കൂടുതൽ സെെന്യമെത്തും. മരണ സംഖ്യ 119 ആയി. 46 പേരെ തിരിച്ചറിഞ്ഞു.18 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനൽകി. 128 പേര്‍ ചികിത്സയില്‍. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെയും എന്‍.ഡി.ആര്‍.എഫിന്റെയും കൂടുതല്‍ സംഘങ്ങളെത്തിയിട്ടുണ്ട്. കര നാവിക സേനകള്‍ ദുരന്തഭൂമിയിലെത്തി. താല്‍ക്കാലിക പാലങ്ങള്‍ നിര്‍മിച്ച് കൂടുതല്‍ പേരെ പുറത്തെത്തിക്കാനാണ് ശ്രമം. ഇതിനായി മദ്രാസ് എഞ്ചിനീയറിങ് റെജിമെന്റില്‍ നിന്ന് ഉദ്യോഗസ്ഥരെത്തും.Read More