നടി ഷക്കീലയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. വളര്‍ത്തുമകള്‍ ശീതളിനെതിരെയാണ് പോലീസില്‍ പരാതി ലഭിച്ചിരിക്കുന്നത്. ഇരുവരും തമ്മില്‍ ചെന്നൈയിലെ വീട്ടില്‍ വച്ച് തര്‍ക്കമുണ്ടാകുകയും മര്‍ദ്ദിച്ച ശേഷം ശീതള്‍ പോയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കേസെടുത്ത പോലീസ് ഷക്കീലയുടെ മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചു. അതേസമയം, ഷക്കീലക്കെതിരെയും പരാതി ലഭിച്ചിട്ടുണ്ട്. ചെന്നൈയിലെ കോടമ്പാക്കം യുനൈറ്റഡ് ഇന്ത്യ കോളനിയിലാണ് ഷക്കീല താമസിക്കുന്നത്. ഇവിടെ വച്ചാണ് വളര്‍ത്തു മകള്‍ ശീതളും ഷക്കീലയും തമ്മില്‍ തര്‍ക്കമുണ്ടായത്. വാഗ്വാദം രൂക്ഷമായതിനൊടുവില്‍ ശീതള്‍ മര്‍ദ്ദിക്കുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് നടന്ന സംഭവം ഷക്കീല സുഹൃത്തിനെ […]Read More