നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു. അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ഡയാലിസിസ് ചെയ്യാൻ ഇന്ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. തൃപ്പൂണിത്തുറ എത്തിയപ്പോൾ ആരോഗ്യ നില മോശമാവുകയായിരുന്നു. ഭാര്യ വിമല ഒപ്പമുണ്ടായിരുന്നു. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രതിഭയാണ് അദ്ദേഹം. ഇരുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചു. 48 വർഷം നീണ്ട സിനിമാ ജീവിതത്തിനാണ് അന്ത്യമായത്. സാധാരണക്കാരുടെ പ്രശ്നങ്ങളെ ചിരിയുടെ മേമ്പൊടിയോടെ അവതരിപ്പിക്കാൻ ശ്രീനിവാസന് സവിശേഷമായ കഴിവുണ്ടായിരുന്നു. ഗാന്ധിനഗർ സെക്കന്‍റ് സ്ട്രീറ്റും […]Read More
Tags :Actor
ചെന്നൈ: വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് നടന്‍ ഡാനിയല്‍ ബാലാജി(48) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം അദ്ദേഹത്തിന്റെ പുരസൈവാക്കത്തെ വസതിയില്‍ പൊതുദര്‍ശനത്തിനു വക്കും. നിരവധി തമിഴ്ചിത്രങ്ങളില്‍ ശ്രദ്ദേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത ഡാനിയല്‍ ബാലാജി മലയാളം, തെലുങ്ക്, കന്നഡ സിനിമകളിലും പ്രത്യേക സാന്നിധ്യമായിട്ടുണ്ട്. കമല്‍ഹാസന്റെ ഇതുവരെ റിലീസ് ചെയ്യാത്ത ചിത്രമായ മരുതനായകത്തില്‍ യൂനിറ്റ് പ്രൊഡക്ഷന്‍മാനേജറായാണ് സിനിമാരഗത്തേക്കു വന്നത്. തമിഴ് ടെലിവിഷന്‍ […]Read More