കോഴിക്കോട്: കാടുപിടിച്ച് നടക്കുന്ന സ്ഥലം, ഉടമകൾ യഥാസമയം വെട്ടിതെളിക്കാതിരുന്നാൽ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ തുടർപരിശോധന നടത്തി ഉടമക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്. കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. തന്റെ താമസസ്ഥലത്തിന് സമീപം 20 സെന്റ് സ്ഥലം കാടുപിടിച്ച് കിടക്കുകയാണെന്ന് ആരോപിച്ച് ഗോവിന്ദപുരം വളയനാട് സ്വദേശി സമർപ്പിച്ച പരാതിയിലാണ് നടപടി.കോഴിക്കോട് നഗരസഭാ സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കാട് വെട്ടി സ്ഥലം വൃത്തിയാക്കണമെന്ന് ഉടമക്ക് നിർദ്ദേശം നൽകിയിട്ടുള്ളതായി […]Read More