കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള നടപടികളുടെ ഭാഗമായി കെ.കെ.രമ എം.എല്‍.എയുടെ മൊഴിയെടുത്ത എ.എസ്.ഐയെ സ്ഥലംമാറ്റി. കൊളവല്ലൂര്‍ സ്റ്റേഷനിലെ എ.എസ്.ഐ ശ്രീജിത്തിനെയാണ് വയനാട്ടിലേക്ക് സ്ഥലംമാറ്റിയത്. ടി.പി കേസിലെ പ്രതിയായ ട്രൗസര്‍ മനോജിന് ശിക്ഷായിളവ് നല്‍കാനുള്ള ഭാഗമായാണ് കെ.കെ രമയുടെ മൊഴിയെടുത്തത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇക്കാര്യം നിയമസഭയില്‍ ഉന്നയിച്ചിരുന്നു. ടി.പി.കൊലക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കുന്നുവെന്നത് അഭ്യൂഹമാണെന്ന് സ്പീക്കര്‍ ഉള്‍പ്പെടെ പറഞ്ഞ ശേഷവും ട്രൗസര്‍ മനോജിന് വേണ്ടി പൊലീസ് കെ.കെ.രമയുടെ മൊഴിയെടുത്തത് എന്തിനാണെന്നാണ് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ […]Read More