Cancel Preloader
Edit Template

Tags :Accused jumped from the building

Kerala

കെട്ടിടത്തിൽനിന്ന് എടുത്ത് ചാടി പ്രതി; പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ

കോഴിക്കോട്∙ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച ശേഷം കോടതി കെട്ടിടത്തിൽനിന്നു താഴേക്കുചാടി രക്ഷപ്പെടാൻ യുവാവിന്റെ ശ്രമം. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണു സംഭവം. ചേവായൂർ പൊലീസ് സ്റ്റേഷനിലെ മോഷണക്കേസ് പ്രതി അഭിനന്ദാണ് കോടതിയിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ചത്.എസ്കോർട്ട് പൊലീസ് ഉദ്യോഗസ്ഥനായ ശ്രീകേഷിന്റെ കഴുത്തിന് പിടിച്ച് തള്ളിയശേഷം കോടതി കെട്ടിടത്തിന്റെ മുകൾ നിലയിൽനിന്ന് താഴേക്ക് ചാടുകയായിരുന്നു. അഭിനന്ദിനെ പിന്നീട് പൊലീസ് പിടികൂടി. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി.Read More