ഫറോക്ക്: രണ്ട് കൊലപാതകമടക്കം നിരവധി മോഷണം, അടിപിടി കേസുകളിലെ പ്രതി മോഷ്ടിച്ച വാഹനവുമായി പിടിയിൽ. പെരുമുഖം കള്ളിത്തൊടി സ്വദേശി ചെനക്കൽ സുധീഷ് കുമാർ (43) എന്ന മണ്ണെണ്ണ സുധിയാണ് അറസ്റ്റിലായത്. ഫറോക്ക് അസി. കമീഷണർ എ.എം. സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ ടി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച വാഹനത്തിൽ കറങ്ങിനടന്ന് മോഷണം നടത്തുന്നതാണ് പതിവ്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിക്കുന്ന […]Read More