തിരുവനന്തപുരം മലയിൻകീഴിൽ ഉണ്ടായ വാഹന അപകടത്തിൽ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം.സ്കൂട്ടറിൽ മാതാപിതാക്കളോടും സഹോദരനുമൊപ്പം സഞ്ചരിച്ചിരുന്ന അസ്നാൻ(3) ആണ് മരിച്ചത്.അന്തിയൂർക്കോണം നീരോട്ടുകോണം വടക്കുംകരപൂത്തൻവീട്ടിൽ ജോണിയും ഭാര്യ സുനിതയും മകൻ ആസ്നവ്(5), ഇളയ മകൻ അസ്നാൻ(3) എന്നിവരാണ് സ്കൂട്ടറിലുണ്ടായിരുന്നത്. ശനിയാഴ്ച രാത്രി 7.15-ഓടെ മലയിൻകീഴ് കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിനു മുന്നിലാണ് അപകടം നടന്നത്.സ്കൂട്ടർ യാത്രക്കാരായ കുടുംബത്തിലെ എല്ലാവർക്കും പരിക്കേറ്റിരുന്നു. കുട്ടികളായ ആസ്നവിനെും അസ്നാനെയും എസ്.എ.ടി. ആശുപത്രിയിലെത്തിച്ചെങ്കിലും അസ്നാന്റെ ജീവൻ രക്ഷിയ്ക്കാനായില്ല. അന്തിയൂർക്കോണത്തുനിന്ന് മലയിൻകീഴ് ഭാഗത്തേയ്ക്കു വന്ന സ്കൂട്ടറിനെ, അതേ ദിശയിലെത്തിയ […]Read More
Tags :Accident
കാസർഗോഡ് പെരിയയിൽ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. തായന്നൂർ സ്വദേശികളായ രാജേഷ്(35), രഘുനാഥ് (52) എന്നിവരാണ് മരിച്ചത്. പെരിയയിൽ നിന്ന് തെയ്യം കണ്ട് മടങ്ങവേ കേന്ദ്ര സർവകലാശാലയ്ക്കു സമീപം പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. അപകടത്തിൽ രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.ഇവരെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധചികിത്സയ്ക്കായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിRead More
സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം. സീതത്തോട് കൊടുമുടി അനിത(35) ആണ് മരിച്ചത്. പത്തനംതിട്ട ചിറ്റാർ കൊടുമുടിയിൽ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. കുട്ടികൾ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 8.30നാണ് അപകടം. കൊടുമുടി തെക്കേക്കരയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിയുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ അനിത മരിച്ചു. ഡ്രൈവറായ തൈക്കൂട്ടത്തിൽ അഞ്ജുവിന്റെ ഭാര്യയാണ് അനിത. ആകാശ് (15), അശ്വിൻ (12), പുതുപ്പറമ്പിൽ വിജി (16), മരണപ്പെട്ട അനിതയുടെ മകൻ […]Read More
താമരശേരി ചുരം ഒന്നാം വളവിന് സമീപം കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. കാര്‍ നിയന്ത്രണം വിട്ട് മുപ്പത് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. യാത്രക്കാര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. ആരുടെയും പരുക്ക് ഗുരുതരമല്ല. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.നിലമ്പൂര്‍ പോത്തുകല്ല് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.Read More
തൃശൂർ കൊടകരയിൽ ബസും ലോറിയും കുട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. വേളാങ്കണ്ണി – ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ 4 മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കൊടകര ശാന്തി, ചാലക്കുടി സെൻ്റ് ജെയിംസ്, അപ്പോളോ എന്നി ആശുപത്രികളിൽ എത്തിച്ചു. 4 പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ അപ്പോളോ ആശുപത്രിയിൽ പ്രവേശിച്ചു. 8 പേർ കൊടകര ശാന്തി ആശുപത്രിയിൽ ചികിത്സയിലുണ്ട്. ദേശീയപാതയിൽ നിന്നും കൊടകര സെന്ററിലേക്ക് ഇറങ്ങുകയായിരുന്നു ബസ്. ബസിന്റെ മുൻഭാഗം ആദ്യം ഒരു ലോറിയിൽ തട്ടി. […]Read More
കണ്ണൂരിൽ ടാങ്കർ ലോറി മറിഞ്ഞ് അപകടം. പിലാത്തറ-പയ്യന്നൂര്‍ റോഡിലെ പഴയങ്ങാടി പാലത്തില്‍ പാചക വാതക ടാങ്കര്‍ ലോറി വാഹനങ്ങളിലിടിച്ച് മറിഞ്ഞു. ബുധനാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം.മംഗളുരുവില്‍ നിന്ന് പാചക വാതകം നിറച്ച് വന്ന ടാങ്കറാണ് ട്രാവലറും കാറുകള്‍ക്കുമുള്‍പ്പെടെ മൂന്ന് വാഹനങ്ങളിൽ ഇടിച്ച് മറിഞ്ഞത്. വാതക ചോര്‍ച്ചയില്ല. എന്നാല്‍ അപകട സാധ്യതയൊഴിവാക്കാന്‍ പഴയങ്ങാടി വഴി ഗതാഗതം നിരോധിച്ചിട്ടുണ്ട്. അമിത വേഗതയിലെത്തിയ ലോറി ആദ്യം ടെമ്പോ ട്രാവലറില്‍ ഇടിക്കുകയായിരുന്നു. കോഴിക്കോട് ബന്ധുവീട്ടിൽ പോയി തിരിച്ച് വരവെ കാഞ്ഞങ്ങാട് സ്വദേശികൾ സഞ്ചരിച്ച […]Read More
വാഹനാപകടത്തില്‍ എയര്‍ ബാഗ് പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ഉപഭോക്താവിന് വാഹനത്തിന്റെ വില തിരിച്ചു നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. ഇന്ത്യനൂര്‍ സ്വദേശി മുഹമ്മദ് മുസ്ല്യാര്‍ നല്‍കിയ പരാതിയിലാണ് മാരുതി സുസൂക്കി ഇന്ത്യാ ലിമിറ്റഡ് കമ്പനിക്കെതിരെയുള്ള വിധി. 2021 ജൂണ്‍ 30 ന് പരാതിക്കാരന്റെ വാഹനം തിരൂരില്‍ അപകടത്തില്‍പ്പെട്ടു. വാഹനത്തിനും യാത്രക്കാരനും ഗുരുതരമായ പരുക്കേറ്റു. എയര്‍ ബാഗ് പ്രവര്‍ത്തിക്കാത്തതിനാലാണ് ഗുരുതരമായ പരുക്ക് പറ്റാന്‍ കാരണമെന്നും എയര്‍ബാഗ് പ്രവര്‍ത്തിക്കാത്തത് വാഹന നിര്‍മ്മാണത്തിലെ പിഴവു കാരണമാണെന്നും ആരോപിച്ചാണ് ഉപഭോക്ത്യ കമ്മീഷനെ സമീപിച്ചത്. […]Read More
ദേശീയപാത ചിറക്കൽപടിക്കു സമീപം നിർത്തിയിട്ടിരുന്ന ബൈക്കുകളിലേക്ക് കാർ ഇടിച്ചുകയറി. ഒഴിവായത് വൻ ദുരന്തം. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണു സംഭവം. മൈത്രി ഓഡിറ്റോറിയത്തിനടുത്തു കടകൾക്കു സമീപം റോഡരികിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളും മറ്റൊരു ബൈക്കുമായി യാത്രികനുമുണ്ടായിരുന്നു. ഇതിനിടെ പാലക്കാടു ഭാഗത്തു നിന്നു വന്നിരുന്ന കാർ ബൈക്കുകളിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ ബൈക്കുകൾ തകർന്നു. ബൈക്കിലിരുന്ന യാത്രികൻ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. അപകടം നടക്കുമ്പോൾ മറ്റു ബൈക്കുകളിലുള്ളവർ സ്ഥലത്തില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ദിവസങ്ങൾക്കു മുൻപു മൈത്രി ഓഡിറ്റോറിയത്തിനു സമീപം […]Read More
പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് 40-ലധികം പേർക്ക് പരിക്ക്. പെരുമ്പാവൂർ എം.സി. ജംങ്ഷനിൽ വെച്ചാണ് കോളേജ് വിദ്യാർഥികൾ വിനോദയാത്ര പോയ ബസും ലോറിയും കൂട്ടിയിടിച്ചത്. കരിപ്പൂർ ഇ.എം.ഇ.എ. കോളേജിൽനിന്നുള്ള വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. വിദ്യാർഥികളുമായി മൂന്നാറിൽ നിന്ന് വന്ന ബസും ആലുവ ഭാഗത്ത് നിന്ന് മൂവാറ്റുപഴ ഭാഗത്തേക്ക് പോയ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. പരിക്കേറ്റവരെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്കും സ്വകാര്യ […]Read More
ശ്രീലങ്കൻ മന്ത്രിയും സുരക്ഷാ ജീവനക്കാരനും ഡ്രൈവറും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ജലവിഭവമന്ത്രി സനത് നിഷാന്ത( 48) ആണ് മരിച്ചത്. പുലർച്ചെ കൊളമ്പോ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. മന്ത്രിയുടെ ജീപ്പും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു. മൂന്നുപേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.Read More