പത്തനംതിട്ട: പട്ടാഴിമുക്ക് അപകടത്തിൽ വടക്കേ ഇന്ത്യക്കാരനായ ലോറി ഡ്രൈവറെ കേസിൽ നിന്ന് ഒഴിവാക്കി. ലോറിയിലേക്ക് കാർ മനഃപൂർവം ഇടിച്ചുകയറ്റിയതാണെന്ന മോട്ടോർ വാഹനവകുപ്പ് റിപ്പോർട്ട് പരിഗണിച്ചാണ് പൊലീസ് നടപടി. ലോറി ഡ്രൈവർക്കെതിരെ ചുമത്തിയ മനഃപൂർവമല്ലാത്ത നരഹത്യ ഒഴിവാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.കണ്ടെയ്നർ ലോറി ഡ്രൈവർ റംസാനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തിരുന്നു. വെറുമൊരു അപകടം അല്ല, അമിതവേഗതയിൽ മനപ്പൂർവം കാർ ലോറിയിലേക്ക് ഇടിച്ചു കയറ്റിയതാണെന്ന സ്ഥിരീകരണം വന്നതോടെയാണ് ലോറി ഡ്രൈവറെ കേസിൽനിന്ന് ഒഴിവാക്കിയത്. മരണത്തിലേക്ക് കാറോടിച്ച് കയറ്റാൻ […]Read More
Tags :Accident
പത്തനംതിട്ട പട്ടാഴിമുക്ക് അപകടത്തിൽ കാർ ലോറിയിലേക്ക് മനപ്പൂർവം ഇടിച്ചുകയറ്റിയതെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തൽ. കാര്‍ അമിത വേഗതയിലായിരുന്നുവെന്നും അനുജയും ഹാഷിമും സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ട്രാക്ക് മാറി ബോധപൂർവം ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ലോറിയുടെ മുന്നിൽ നിയമവിരുദ്ധമായി ഘടിപ്പിച്ചിരുന്ന ക്രാഷ് ബാരിയർ അപകടത്തിന്‍റെ ആഘാതം കൂട്ടിയെന്നും റിപ്പോര്‍ട്ടിലുണ്ട്. എൻഫോഴ്സ്മെന്‍റ് ആർടിഒ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് റിപ്പോർട്ട് ഇന്ന് കൈമാറും. ഇക്കഴിഞ്ഞ 28ന് രാത്രി പത്തോടെയാണ് അടൂർ പട്ടാഴിമുക്കിൽ കാറും കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് നൂറനാട് […]Read More
അടൂര്‍: കെ.പി റോഡില്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയിലിടിച്ച് മരിച്ച കായംകുളം ചിറക്കടവം ഡാഫൊഡില്‍സില്‍ അനുജ (38), സംസ്‌കരാം ഇന്ന് . സുഹൃത്ത് ചാരുംമൂട് ഹാഷിം മന്‍സിലില്‍ ഹാഷി (31) മിന്റെ മൃതദേഹം ഇന്നലെ ഖബറടക്കി. ഇരുവരുടെയും ഫോണുകള്‍ സൈബര്‍ സംഘം പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. ഹാഷിമിന്റെ രണ്ടുഫോണും അനുജയുടെ ഒരുഫോണുമാണ് പരിശോധിക്കുന്നത്. ഒരുവര്‍ഷത്തെ വിവരങ്ങള്‍ വീണ്ടെടുക്കാനാണ് നീക്കം. തുമ്പമണ്‍ ഗവ. ഹൈസ്‌കൂളിലെ അധ്യാപികയായിരുന്നു അനുജ. സ്വകാര്യ ബസ് ഡ്രൈവറാണ് ഹാഷിം. ബസ് യാത്രക്കിടെ പരിചയപ്പെട്ട ഇരുവരും ആറുമാസത്തിലേറെയായി […]Read More
അടൂര്‍ പട്ടാഴിമുക്കില്‍ ഇന്നലെ രാത്രി 11.30ന് കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേല്‍ ഹാഷിം മന്‍സിലില്‍ ഹാഷിം (35) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ടൂര്‍ കഴിഞ്ഞ് മടങ്ങിവരികയായിരുന്ന അനൂജയെ ഹാഷിം വാഹനം തടഞ്ഞുനിര്‍ത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. അമിത വേഗതയില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പൊലീസിന് സംശയം. അനുജ തുമ്പമണ്‍ സ്‌കൂളിലെ അധ്യാപികയാണ്. അപകടത്തില്‍ അനുജ […]Read More
അടൂര്‍: കെ.പി.റോഡില്‍ കാര്‍ കണ്ടയ്‌നര്‍ ലോറിയുമായി ഇടിച്ച് രണ്ട് പേര്‍ മരിച്ചു. നൂറനാട് സ്വദേശിനി അനുജ(37), ചാരുംമൂട് സ്വദേശി ഹാഷിം(35) എന്നിവരാണ് മരിച്ചത്. രാത്രി 11.15ഓടെയായിരുന്നു അപകടമുണ്ടായത്. കെ.പി.റോഡില്‍ പട്ടാഴി മുക്കിനു സമീപത്തായിരുന്നു അപകടം.മരിച്ച രണ്ട് പേരും കാര്‍ യാത്രികരാണ്. കാര്‍ പൂര്‍ണമായും തകര്‍ന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.Read More
മേപ്പാടി റിപ്പണിലുണ്ടായ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. മേപ്പാടി റിപ്പണ്‍ പുക്കുത്ത് മുഹമ്മദ് റാഫി(20) ആണ് മരിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന ചേരമ്പാടി മില്ലത്ത് നഗര്‍ മുഹമ്മദ് ഷിബിലാഷിലിന് (17) പരുക്കേറ്റു. ജീപ്പ് റോഡില്‍ തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ മറുവശത്തുനിന്ന് എത്തിയ ബൈക്ക് വെട്ടിച്ച് മാറ്റിയപ്പോള്‍ നിയന്ത്രണം വിട്ട് തൊട്ടടുത്തുണ്ടായിരുന്ന തൂണില്‍ ഇടിച്ച് മറിയുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും റാഫിയുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.Read More
മഹാരാഷ്ട്ര താനെയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി ദമ്പതികൾ മരിച്ചു. തിരുവനന്തപുരം കടയ്ക്കാവൂർ സ്വദേശികളായ ശോഭുകുമാർ (57) ഭാര്യ ശിവജീവ (52) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് കസാറയിൽ വച്ച് ഇവർ സഞ്ചരിച്ച ടാക്സി മറ്റൊരു വാഹനവുമായി ഇടിച്ചാണ് അപകടം. നാട്ടിൽ പോയി തിരിച്ച് നാസികിലെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. മുംബൈ വിമാനത്താവളത്തിൽ നിന്നും ടാക്സി കാറിൽ വരുകയായിരുന്നു ഇവർ. ഗുരുതരമായി പരുക്കേറ്റ ഡ്രൈവർ ഇനിയും അപകടനില തരണം ചെയ്തിട്ടില്ല.Read More
കൊല്ലം: മൈതാനത്ത് ഉറങ്ങിക്കിടക്കവെ മിനി ബസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. കൊല്ലം കണ്ണനല്ലൂര്‍ ചേരിക്കോണം സ്വദേശി രാജീവ് (25) മരിച്ചത്. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. കണ്ണനല്ലൂര്‍ മൈതനാത്ത് ഉത്സവ പരിപാടികള്‍ നടന്നുകൊണ്ടിരിക്കെ ക്ഷേത്രമൈതാനത്തിനു പുറത്ത് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങുകയായിരുന്നു രാജീവ്.Read More
പാലക്കാട് ഒലവക്കോട് ലോറിക്കടിയിൽപെട്ട് ഒരാൾ മരിച്ചു. ബാംഗ്ലൂർ സ്വദേശി ജോയ് ആണ് മരിച്ചത്. ഒലവകോട് ചായ കുടിക്കുന്നതിനായി വണ്ടി നിർത്തിയതായിരുന്നു ലോറി ഡ്രൈവർ. ചായ കുടിച്ച് തിരികെ വണ്ടിയെടുത്തപ്പോൾ ജോയ് വാഹനത്തിനടിയിൽ ഉണ്ടായിരുന്നത് ഡ്രൈവർ ശ്രദ്ധിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.Read More
എറണാകുളത്തെ ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ കണ്ണൂര്‍ സ്വദേശി ടോറസ് ലോറി ഇടിച്ച് മരിച്ചു. കണ്ണൂര്‍ സ്വദേശി അബ്ദുള്‍ സത്താര്‍ (55) ആണ് മരിച്ചത്. രാവിലെ ദേശീയപാതയിൽ കൊച്ചി നെട്ടൂരില്‍ ലേക് ഷോര്‍ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. സംഭവത്തില്‍ ആലപ്പുഴക്കാരനായ ടോറസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടോറസ് ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായാണ് അബ്ദുള്‍ സത്താര്‍ ലേക് ഷോറിലെത്തിയത്. ഇന്ന് രാവിലെ നടക്കാനിറങ്ങിയ സത്താറിനെ ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറി ഇടിച്ചിടുകയായിരുന്നു. സത്താര്‍ […]Read More