Cancel Preloader
Edit Template

Tags :Accident

Kerala

ഓട്ടോറിക്ഷയും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം

ആലപ്പുഴയിൽ ഓട്ടോറിക്ഷയും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം, നാല് പേർക്ക് പരുക്കേറ്റു. വള്ളിക്കുന്നം പടയണിവെട്ടം പുത്തൻചന്ത ലീലാവിലാസത്തിൽ ഇ.ലീലാമ്മ (58) ആണ് മരിച്ചത്. മകന്റെ വിവാഹം ക്ഷണിക്കാൻ ഓട്ടോറിക്ഷയിൽ കുടുംബവുമൊത്ത് പോകവെയാണ് അപകടമുണ്ടത്. ഓട്ടോയിൽ ലീലാമ്മയ്ക്ക് ഒപ്പമുണ്ടായിരുന്ന അവരുടെ ജ്യേഷ്ഠത്തി ശ്രീദേവി, ശ്രീദേവിയുടെ മരുമകൾ സൗമ്യ, സൗമ്യയുടെ മകൾ, ഓട്ടോ ഡ്രൈവർ ജിതിൻ രമണൻ എന്നിവർക്ക് അപകടത്തിൽ പരുക്കേറ്റു.Read More

Kerala

സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു; സുഹൃത്തിന്

കല്‍പറ്റയില്‍സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി ഫാത്തിമ തസ്‌കിയ(24) ആണ് മരിച്ചത്. മഞ്ചേരി പാലക്കുളം സ്വദേശിനിയാണ്. ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. മെഡിക്കല്‍ ഹെല്‍ത്ത് ക്ലബ്ബ് മീറ്റിങുമായി ബന്ധപ്പെട്ട് കല്‍പറ്റയില്‍ പോയി തിരിച്ചവരുന്നതിനിടെയാണ് അപകടം. പിണങ്ങോട് നിന്നും പൊഴുതന ആറാം മൈലിലേക്ക് പോവുന്ന റോഡിലെ വളവില്‍ തസ്‌കിയയും കൂട്ടുകാരിയും സഞ്ചരിച്ച സ്‌കൂട്ടര്‍ റോഡില്‍ നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു. സഹയാത്രികയായ അജ്മിയയെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തസ്‌കിയയുടെ […]Read More

National

വാഹനാപകടത്തിൽ പരിക്കേറ്റയാൾക്ക് മദ്യത്തിന്റെ ഗന്ധം, നഷ്ടപരിഹാരം നിഷേധിച്ചതിനെതിരെ കോടതി

വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നു എന്ന കാരണത്താൽ നഷ്ടപരിഹാരം നിഷേധിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. വാഹനങ്ങൾക്കിടയിൽ നിശ്ചിത അകലം പാലിച്ചില്ലെന്ന ന്യായം പറഞ്ഞും നഷ്ടപരിഹാരം നിഷേധിക്കാനാകില്ലെന്നും കോടതി വിശദമാക്കി. പകൽ സമയത്ത് മദ്യപിക്കുന്നത് ഒരു കുറ്റമായി കാണാനാവില്ലെന്നും കോടതി വിശദമാക്കി. മദ്യത്തിന്റെ മണം ഉണ്ടായിരുന്നുവെന്നത് മാത്രം നഷ്ടപരിഹാരം നിഷേധിക്കാൻ കാരണമാകരുത്. മറിച്ച് രക്തത്തിലെ മദ്യത്തിന്റെ അളവായിരിക്കണം നഷ്ടപരിഹാരം നിഷേധിക്കാൻ കാരണമാകേണ്ടത് എന്ന് വ്യക്തമാക്കിയാണ് കോടതി നിരീക്ഷണം. 2016ൽ റോഡ് അപകടത്തിൽപ്പെട്ട തമിഴ്നാട്ടിലെ പെരുമ്പള്ളൂർ സ്വദേശിയുടെ ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് […]Read More

Kerala

ബൈക്കും ജീപ്പും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു; ഒരാൾക്ക്

കുമളിയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. വണ്ടിപ്പെരിയാർ കന്നിമാർചോല സ്വദേശികളായ അജയ്, സന്തോഷ്‌ എന്നിവരാണ് മരിച്ചത്. കുമളിയിൽ നിന്നും കന്നിമാചോലയിലേക്ക് പോയ ഇവരുടെ ബൈക്ക് കുമളിയിലേക്ക് വരികയായിരുന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ടു പേരും സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു. കുമളി ഹോളിഡേ ഹോമിനു സമീപമാണ് അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അരുൺ എന്ന യുവാവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച സന്തോഷിന്‍റെ ഒരു കൈ […]Read More

National

ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു; ഏഴു പേര്‍ വെന്തു

ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ച് കുടുംബത്തിലെ ഏഴു പേര്‍ വെന്തു മരിച്ചു. ഞായറാഴ്ച ഉച്ചയോടെ രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലാണ് അപകടമുണ്ടായത്. കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് കാറിന് തീപിടിക്കുകയായിരുന്നു. രണ്ടു കുട്ടികളും മൂന്ന് സ്ത്രീകളുമുള്‍പ്പടെയാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ മീററ്റ് നിവാസികളാണ് അപകടത്തില്‍പ്പെട്ടത്. നീലം ഗോയല്‍ (55), മകന്‍ അശുതോഷ് ഗോയല്‍ (35), മഞ്ജു ബിന്ദാല്‍ (58), ഇവരുടെ മകന്‍ ഹാര്‍ദിക് ബിന്ദാല്‍ (37), ഭാര്യ സ്വാതി ബിന്ദാല്‍ (32), രണ്ട് പെണ്‍കുട്ടികള്‍ എന്നിവരാണ് മരിച്ചത്. രാജസ്ഥാനിലെ സലാസറിലെ സലാസര്‍ ബാലാജി […]Read More

Kerala

വിനോദ യാത്രയ്ക്കിടെ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അധ്യാപകന് ദാരുണാന്ത്യം

വിനോദ യാത്രയ്ക്കിടെ കാര്‍ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അധ്യാപകന് ദാരുണാന്ത്യം. മലപ്പുറം തിരൂരങ്ങാടി സ്വദേശി ഗുല്‍സാര്‍ (44) ആണ് മരിച്ചത്. കൊളപ്പുറം ഗവ. ഹൈസ്‌കൂളിലെ അറബിക് അധ്യാപകനാണ് ഗുല്‍സാര്‍. ഒപ്പമുണ്ടായിരുന്ന ആറുപേര്‍ക്ക് പരിക്കേറ്റു. ഭാര്യ ജസീല(34), മക്കളായ ലസിന്‍ മുഹമ്മദ്(17), ലൈഫ മറിയം(7), ലഹിന്‍ ഹംസ(3), സഹോദരങ്ങളുടെ മക്കളായ ഫില്‍ദ(12), ഫില്‍സ(11) എന്നിവര്‍ക്കാണ് പരുക്കേറ്റത്. പെരുന്നാള്‍ കഴിഞ്ഞ് വയനാട്ടിലേക്ക് വിനോദയാത്രയ്ക്ക് പോയതായിരുന്നു കുടുംബം. ബാണാസുര സാഗര്‍ ഡാം സന്ദര്‍ശിച്ച് കാരാപ്പുഴ ഡാമിലേക്ക് പോകുന്നവഴിയായിരുന്നു അപകടം. ഇറക്കം […]Read More

Kerala

കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

വയനാട് വൈത്തിരിയില്‍ കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. കാര്‍ യാത്രികരായ രണ്ടു യുവാക്കളും ഒരു സ്ത്രീയുമാണ് മരിച്ചത്. മലപ്പുറം കുഴിമണ്ണ സ്വദേശികളായ ഉമ്മറിന്റെ ഭാര്യ ആമിന, മക്കളായ ആദില്‍, അബ്ദുല്ല എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ആറോടെ ദേശീയപാതയില്‍ പഴയ വൈത്തിരിക്കു സമീപമാണ് അപകടം. നിയന്ത്രണം വിട്ട കാര്‍ കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബംഗളൂരുവിലേക്ക് പോകുന്ന ബസും എതിര്‍ദിശയില്‍വന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഉമ്മറിനെയും മറ്റൊരു മകനെയും […]Read More

Kerala

കെഎസ്ആര്‍ടിസി ബസ് രാത്രി താഴ്‌ചയിലേക്ക് മറി‌ഞ്ഞു, 15 പേര്‍ക്ക്

മലപ്പുറം തലപ്പാറയിൽ കെ എസ് ആർ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു അപകടം. ദേശീയ പാത നിർമാണ പ്രവർത്തനം നടക്കുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. 15 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് പുറത്തിറക്കി വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇവര്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിച്ച വിവരം. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. മലപ്പുറത്ത് തന്നെ ചങ്ങരംകുളത്ത് ഇന്ന് […]Read More

Kerala

വാഹന അപകടത്തിൽ അച്ഛനും മകനും മരിച്ചു, അമ്മയ്ക്ക് ഗുരുതര

ആലപ്പുഴയില്‍ പുറക്കാട് വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു. ഇന്നു രാവിലെയാണ് അപകടമുണ്ടായത്. അച്ഛനും അമ്മയും മകനും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പുറക്കാട് സ്വദേശി സുദേവ്, മകന്‍ ആദിദേവ് എന്നിവരാണ് മരിച്ചത്. സുദേവിന്റെ ഭാര്യ വിനീതക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു.Read More

Kerala

പിക്കപ്പ് വാന്‍ നാലാം വളവില്‍ നിന്ന് രണ്ടാം വളവിലേക്ക്

താമരശേരി ചുരത്തില്‍ പിക്കപ്പ് വാന്‍ അപകടത്തിൽപ്പെട്ടു. കര്‍ണാടകയില്‍ നിന്ന് വന്നിരുന്ന പിക്കപ്പ് ആണ് അപകടത്തില്‍പ്പെട്ടത്. ചുരം നാലാം വളവില്‍ നിന്ന് രണ്ടാം വളവിലേക്ക് 20 മീറ്റര്‍ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. വാഴക്കുലയുമായി കർണാടകയിൽ നിന്ന് എത്തിയതായിരുന്നു പിക്കപ്പ് വാൻ. ഇന്ന് പുലര്‍ച്ചെ 1.30ഓടെയായിരുന്നു അപകടം. പരുക്കു പറ്റിയ രണ്ട് കര്‍ണാടക സ്വദേശികളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിക്കപ്പ് റോഡില്‍ നിന്ന് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.Read More