കൽപ്പറ്റ: വയനാട് അഞ്ചുകുന്നിൽ കെഎസ്ആർടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് ഡ്രൈവർ അടക്കം 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. രാവിലെ കോഴിക്കോട്ടേക്ക് പോയിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.Read More
Tags :Accident
ബെംഗളൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കർണാടക ആർ.ടി.സിയുടെ സ്ലീപ്പര്‍ ബസ് അപകടത്തിൽ പെട്ടു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരുക്കേറ്റതായാണ് വിവരം. എന്നാൽ ആരുടേയും പരുക്ക് ഗുഗുരുതരമല്ല. ബെംഗളൂരു ബിടദിക്ക് സമീപം ഇന്ന് പുലർച്ചെ 3.45 നായിരുന്നു അപകടം. റോഡരികിലെ സൈൻ ബോര്‍ഡിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ബെംഗളൂരു – മൈസൂരു ദേശീയപാതയിൽ നിന്ന് ബസ് ബൈപ്പാസിലേക്ക് തിരിയുന്ന സമയത്തായിരുന്നു സൈൻ ബോർഡിൽ ഇടിച്ചത്. ബസിൻ്റെ മുൻവശത്ത് സാരമായ കേടുപാടുണ്ടായി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.Read More
ഉത്തരാഖണ്ഡില്‍ മോശം കാലാവസ്ഥയെ തുടര്‍ന്നുണ്ടായ അപകടത്തെത്തുടര്‍ന്ന് മലയാളികളടക്കം ട്രക്കിംങ് സംഘത്തിലെ 5 പേര്‍ മരിച്ചു. ഉത്തരകാശി ജില്ലയിലെ സഹസ്ത്ര താലിലേക്ക് ട്രക്കിംഗിന് പോയ 22 അംഗ സംഘമാണ് അപകടത്തില്‍പെട്ടത്. ബെംഗളൂരു ജക്കൂരില്‍ താമസിക്കുന്ന കന്യാകുമാരി തക്കല സ്വദേശി ആശാ സുധാകര്‍(71), പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി വി.കെ സിന്ധു (45) എന്നിവരുടേതടക്കം 5 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. കര്‍ണാടക ട്രക്കിങ് അസോസിയേഷന്‍ മുഖേനെ മെയ് 22നാണ് സംഘം ട്രക്കിങ്ങിനായി ഉത്തരാഖണ്ഡിലേക്ക് പോയത്. 13 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. […]Read More
ദേശീയപാതയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. പാലക്കാട് – തൃശ്ശൂർ ദേശീയ പാതയിലെ ചിതലിയിൽ വെച്ചാണ് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. പുലർച്ചെ നാലു മണിയോടെയായിരുന്നു അപകടം നടന്നത്. ഇടിയിൽ ഇരു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. തമിഴ്‌നാട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയും ബാംഗ്ലൂരിൽ നിന്ന് വരികയായിരുന്ന സ്വകാര്യബസും തമ്മിൽ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറി തലകീഴായി മറിഞ്ഞു. അപകടത്തിൽ സ്വകാര്യബസിന്റെ മുൻവശം തകർന്നിട്ടുണ്ട്.Read More
പുതുവൈപ്പ് ബീച്ചിൽ ഇന്നലെ രാവിലെ തിരയിൽപ്പെട്ടുണ്ടായ അപകടത്തിൽ മരണം മൂന്നായി. ചികിത്സയിലായിരുന്ന രണ്ട് യുവാക്കൾ കൂടി മരിച്ചു. കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ (19), ആൽവിൻ (19) എന്നിവരാണ് മരിച്ചത്. ബീച്ചിൽ കുളിക്കുന്നതിനിടെ ആയിരുന്നു അപകടമുണ്ടായത്. കലൂര്‍ സ്വദേശിയായ അഭിഷേക് ഇന്നലെ മരിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന മിലൻ സെബാസ്റ്റ്യൻ, ആൽവിൻ എന്നിവരുടെ നില ഗുരുതരമായി തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. അതേസമയം, ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള അമൽ അപകടനില തരണം ചെയ്തു. ഞായറാഴ്ച രാവിലെയാണ് ഏഴംഗ സംഘം പുതുവൈപ്പ് […]Read More
ജമ്മു കശ്മീരിലെ ബെനി ഹാളിൽ മലയാളി വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. നാദാപുരം സ്വദേശി സഫ്വാൻ പി.പി (23) ആണ് മരിച്ചത്. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. ഇവരിൽ 12 പേർ മലയാളികളാണ്. പരിക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണ്. മലപ്പുറം ജാമിയ സലഫിയ ഫാര്‍മസി കോളജിലെ മുന്‍ ബിഫാം വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടവരിൽ ആറുപേര്‍.Read More
കോഴിക്കോട് മണ്ണൂരിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം. നിരവധിപ്പേർക്ക് പരുക്കേറ്റു. കൊല്ലം കൊട്ടുക്കൽ ആലംകോട് മനു ഭവനിൽ മോഹൻദാസിന്റെ മകൻ അമൽ (28) ആണ് മരിച്ചത്. തിരുവന്തപുരത്ത് നിന്ന് ഉഡുപ്പിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ട് മറിഞ്ഞത്. പുലർച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ 18 പേർക്ക് പരുക്കേറ്റതായാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബസിൽ 27 യാത്രകാരും 3 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. […]Read More
താമരശ്ശേരി ചുരത്തിൽ വാഹനാപകടം. അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. താമരശേരി ചുരം ഒന്നാംവളവിനു താഴേ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നെല്ലിപ്പൊയില്‍ സ്വദേശി മണ്ണാട്ട് എം.എം എബ്രഹാം(68)ആണ് മരണപ്പെട്ടത്. അപകടമുണ്ടായത് രാവിലെ 6 മണിയോടെയായിരുന്നു . ഹൈവേ പൊലിസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത് . തടികയറ്റി ചുരം ഇറങ്ങിവരുകയായിരുന്ന താമരശേരി സ്വദേശിയുടെ ലോറിയുമായാണ് ബൈക്ക് ഇടിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചുരം സംരക്ഷണസമിതി പ്രവര്‍ത്തകരായ ലത്തീഫ് പാലക്കുന്നന്‍, സമറുദ്ദീന്‍ […]Read More
ശാസ്തവട്ടത്ത് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് പത്തൊന്‍പതുകാരന് ദാരുണാന്ത്യം . പെരുങ്ങുഴി പൊന്നുകൂട്ടി വിളാകം സ്വദേശി ഇന്ദ്രജിത് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിക്ക് മംഗലപുരം ശാസ്തവട്ടത്തായിരുന്നു അപകടം ഉണ്ടായത്. അമിത വേഗതയിലെത്തിയ ബൈക്ക് മതിലിലും പോസ്റ്റിലും ഇടിച്ചു. ഉടന്‍ തന്നെ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരിച്ചു. മംഗലപുരം പൊലിസ് അപകടത്തില്‍ കേസെടുത്തു.Read More
രാജസ്ഥാനിലെ ജെല്‍വാര്‍ ജില്ലയില്‍ ട്രക്കും വാനും കൂട്ടിയിടിച്ച് ഒമ്പത് പേര്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മധ്യപ്രദേശിലെ കിചില്‍ച്ചിപുരില്‍ നിന്നു വിവാഹച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച വാനാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. മൂന്നുപേര്‍ സംഭവസ്ഥലത്തും ആറുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. പ്രാഥമിക അന്വേഷണം നടന്നുവരുകയാണെന്ന് പൊലിസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്കായി മാറ്റി.Read More