Cancel Preloader
Edit Template

Tags :Accident

Kerala

ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു; ഒരാൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്

പാലക്കാട്: ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. മലപ്പുറം എടപ്പാൾ സ്വദേശി മുസ്തഫയാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 6.30ഓടെയാണ് ലക്കിടി കൂട്ടുപാതയിൽ അപകടം ഉണ്ടായത്. ഒറ്റപ്പാലം, പാലക്കാട് ഭാഗങ്ങളിൽ നിന്ന് വരികയായിരുന്ന എതിർ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ലോറികളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ മുസ്തഫയെ ഉടൻ തന്നെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.Read More

Kerala

താമരശ്ശേരി ചുരം ഒൻപതാം വളവിന് സമീപം കാറും ബൈക്കും

കോഴിക്കോട് : താമരശ്ശേരി ചുരം ഒൻപതാം വളവിന് സമീപം കാറും ബൈക്കും കൂട്ടിയിച്ച് അപകടം. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ബൈക്കും ബൈക്ക് യാത്രികനും കൊക്കയിലേക്ക് വീണു എന്നാണ് വിവരം.Read More

Kerala

വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്

കോട്ടയം: എം.സി. റോഡില്‍ പള്ളത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂട്ടറും ബൈക്കും കാറും ജീപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്നും ചങ്ങനാശ്ശേരിയിലേക്ക് പോവുകയായിരുന്ന കാര്‍ ഒരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എതിര്‍വശത്ത് നിന്നും എത്തിയ സ്‌കൂട്ടര്‍, ബൈക്ക്, ജീപ്പ് എന്നീ വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് അരമണിക്കൂറോളം എം.സി. റോഡില്‍ ഗതാഗത തടസ്സം നേരിട്ടു.Read More

Kerala

തുടരെ തുടരെ അപകടങ്ങൾ; സംഭവസ്ഥലത്തേക്ക് പുറപ്പെട്ട ഫയർഫോഴ്സും അപകടത്തിൽപെട്ടു

പത്തനംതിട്ട കുരമ്പാലയിൽ തുടരെ തുടരെ വാഹനാപകടങ്ങൾ. മൂന്ന് അപകടങ്ങളിലായി അഞ്ച് വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. മിനി ലോറി നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മറിഞ്ഞതാണ് ആദ്യ അപകടം. പിന്നാലെ കെഎസ്ആർടിസി ബസ്, കാർ, ഫയർ ഫോഴ്സ് വാഹനം, ബസ് എന്നിവയും അപകടത്തിൽപ്പെട്ടു. അപകടങ്ങളിൽ ആർക്കും പരുക്കില്ല. തുടർച്ചയായ അപകടങ്ങളെ തുടർന്ന് എം.സി റോഡിൽ ഗതാഗത കുരുക്ക് രൂക്ഷമായി. പത്തനംതിട്ടയിൽ എം.സി റോഡിൽ കുരമ്പാല ഇടയാടിക്ക് സമീപം രാവിലെ 6.30ഓടെയാണ് ആദ്യ അപകടമുണ്ടായത്. തിരുവനന്തപുരം ഭാഗത്ത് നിന്നും സോഡയുമായി പോവുകയായിരുന്ന […]Read More

Kerala National

ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ബസ് അപകടത്തിൽപ്പെട്ട് നിരവധിപേക്ക്

ബംഗളുരു: കേരളത്തിലേക്ക് പുറപ്പെട്ട സ്വകാര്യ ബസ് കർണാടകയിൽ വെച്ച് മറിഞ്ഞ് നിരവധി പേർക്ക് പരുക്കേറ്റു. കർണാടകയിലെ ഹുൻസൂരിൽ വെച്ചാണ് ബസ് അപകടം ഉണ്ടായത്. ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. രാത്രി 12 മണിയോടെയാണ്‌ അപകടം. എസ്.കെ.എസ് ട്രാവൽസിന്റെ ഉടമസ്ഥതയിലുള്ള എ.സി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് നിയന്ത്രണംവിട്ട് കുത്തനെ മറിയുകയായിരുന്നു എന്നാണ് വിവരം. അപകടത്തിൽ യാത്രക്കാരായ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ടെങ്കിലും ആരുടെയും നില ​ഗുരുതരമല്ല. പരുക്കേറ്റ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.Read More

National

നിർത്തിയ ബസിലേക്ക് കാർ പാ‌ഞ്ഞുകയറി അപകടം, ഒരു കുടുംബത്തിലെ

ചെന്നൈ: നിർത്തിയിട്ട ബസിലേക്ക് കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. തമിഴ്‌നാട്ടിലെ രാമനാഥപുരത്തിനടുത്ത് ഉച്ചപ്പള്ളി എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. ജ്വല്ലറി ഷോപ്പ് ഉടമയും 2 പെൺമക്കളുമടക്കം അഞ്ച് പേരാണ് മരിച്ചത്. തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസിലേക്കാണ് പിന്നാലെയെത്തിയ കാർ പാഞ്ഞുകയറിയത്. യാത്രക്കാരിക്ക് ഛർദ്ദിക്കാൻ വേണ്ടി ബസ് നിർത്തിയപ്പോഴാണ് പിന്നിൽ വന്ന കാർ ബസിലേക്ക് ഇടിച്ചുകയറിയത്. ആശുപത്രിയിൽ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ. കാർ ഡ്രൈവറും മരിച്ച ജ്വല്ലറി ഷോപ്പ് ഉടമയുടെ ഭാര്യയും പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ […]Read More

Kerala

ദേശീയപാതയിൽ അപകടം

വടകര∙ ദേശീയപാതയിൽ ബ്ലോക്ക് ഓഫിസിനും മുക്കാളിക്കും ഇടയിൽ വാഹനാപകടം പെരുകി വരുന്ന സ്ഥലത്ത് ഇന്നലെ രണ്ടു പേരുടെ മരണത്തിനിടയാക്കിയ അപകടം പ്രദേശവാസികൾക്ക് ഞെട്ടലായി. കുറച്ചു നാൾ മുൻപ് 2 ബസുകൾ കൂട്ടിയിടിച്ചും ഓട്ടോറിക്ഷ ലോറിയി‍ൽ ഇടിച്ചും റോഡ് മുറിച്ചു ക‌ടക്കുമ്പോൾ കാൽനട യാത്രക്കാരെ വാഹനം ഇടിച്ചുമുള്ള അപകടങ്ങളുണ്ടായിരുന്നു. ഇന്നലെ രാവിലെയുണ്ടായ അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം മുടങ്ങി. കാർ ഓടിച്ചിരുന്ന ജൂബിയെ പുറത്തെടുക്കാൻ ഫയർ ഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിക്കേണ്ടി വന്നു. അപ്പോഴേക്കും മരിച്ചിരുന്നു. […]Read More

Kerala

കാർ നിയന്ത്രണം വിട്ട് അപകടം

ദേശീയ പാത 766 വാവാട് സെന്ററിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് നിർത്തിയിട്ട കാറിലും ബൈക്കിലും ഇടിച്ച് അപകടം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. കാർ യാത്രികരായ പൂനൂർ തെക്കെ മണ്ണിൽ അബ്ദുൽ നാസർ, ഭാര്യ ആയിശ എന്നിവർക്ക് പരുക്കേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പൂനൂരിൽ നിന്നു കൊടുവള്ളി ഭാഗത്തേക്ക് എത്തുകയായിരുന്ന കാർ വാവാട് സെന്ററിൽ ഹോമിയോ ഡിസ്പെൻസറിക്ക് മുന്നിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് സമീപത്ത് നിർത്തിയിട്ട കാറിലും ബൈക്കിലും ഇടിക്കുകയായിരുന്നു.Read More

Kerala

കോഴിക്കോട് സ്വകാര്യ ബസ് സ്‌കൂള്‍ വാഹനത്തിലിടിച്ച് ഡ്രൈവര്‍ക്കും കുട്ടികള്‍ക്കും

കോഴിക്കോട്: വടകര എടച്ചേരിയില്‍ സ്വകാര്യ ബസ് സ്‌കൂള്‍ വാഹനത്തിലിടിച്ച് ഏഴു വിദ്യാര്‍ഥികള്‍ക്കും ഡ്രൈവര്‍ക്കും പരുക്കേറ്റു. കാര്‍ത്തികപ്പള്ളി എം.എം ഓര്‍ഫനേജ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് പരുക്കേറ്റത്. സ്‌കൂള്‍ വാഹനത്തിന്റെ ഡ്രൈവറുടെ പരുക്ക് സാരമുള്ളതാണ്. പരുക്കേറ്റവരെ കോഴിക്കോട്ടെ ആശുപത്രിയിലേക്കു മാറ്റി. വടകരയില്‍ നിന്നു നാദാപുരം ഭാഗത്തേയ്ക്കു പോവുകയായിരുന്ന ബസും വടകര ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂള്‍ വാനുമാണ് അപകടത്തില്‍ പെട്ടത്. സ്‌കൂള്‍ വാനില്‍ കുടുങ്ങിയ ഡ്രൈവറെയും വിദ്യാര്‍ഥികളെയും നാട്ടുകാരും ഫയര്‍ഫോഴ്‌സും പണിപെട്ടാണ് പുറത്തെടുത്തത്.Read More

Kerala

വയനാട്ടിലേക്കുള്ള യാത്രക്കിടെ വീണാ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; മന്ത്രിക്ക്

മലപ്പുറം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ടു. മലപ്പുറം മഞ്ചേരി ചെട്ടിയങ്ങാടിയില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. എതിരെ വന്ന സ്‌കൂട്ടറില്‍ ഇടിക്കാതിരിക്കാനായി വാഹനം വെട്ടിച്ചപ്പോള്‍ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. പരുക്കേറ്റ മന്ത്രിയെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ തലയ്ക്കും കൈയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഉരുള്‍പ്പൊട്ടലുണ്ടായ വയനാട് മേപ്പാടിയിലേക്കുള്ള യാത്രയിലായിരുന്നു മന്ത്രി.Read More