Cancel Preloader
Edit Template

Tags :Accident

Kerala

കോൺ​ഗ്രസ് നേതാവ് പിവി മോഹനൻ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു

കോട്ടയം: എഐസിസി സെക്രട്ടറി പിവി മോഹനന് വാഹനാപകടത്തിൽ പരിക്കേറ്റു. ഇന്ന് പുലർച്ചെ പാലാ ചക്കാമ്പുഴയിൽ വെച്ചാണ് അപകടം ഉണ്ടായത്. മോഹനൻ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ മോഹനനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഹനന്റെ കാലിനു ഒടിവ് ഉണ്ട്. അപകടത്തിൽ കാറിന്റെ ഡ്രൈവർക്കും പരിക്കേറ്റു. കെപിസിസി രാഷ്ട്രീയ സമിതി യോഗം കഴിഞ്ഞു തിരുവനന്തപുരത്ത് നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. അതേസമയം, നേതാക്കൾ പാലായിലേക്ക് പോകുന്നതിനാൽ ഇന്നത്തെ സംയുക്ത വാർത്ത സമ്മേളനം […]Read More

Kerala

വടക്കാഞ്ചേരിയില്‍ കാലില്‍ ബസ് കയറിയിറങ്ങി ചികിത്സയിലായിരുന്ന വയോധിക മരിച്ചു

തൃശൂര്‍: തൃശൂര്‍ വടക്കാഞ്ചേരി ഒന്നാം കല്ല് ബസ് സ്റ്റോപ്പില്‍ കാലില്‍ ബസ് കയറിയിറങ്ങി ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ഒന്നാം കല്ല് പുതുവീട്ടില്‍ നബീസ (68) യാണ് മരിച്ചത്. കഴിഞ്ഞ ദിവസം കാലത്ത് 8 മണി യോടു കൂടിയാണ് സംസ്ഥാന പാതയില്‍ ഒന്നാം കല്ല് ബസ്‌സ്റ്റോപ്പിന് സമീപം സ്വകാര്യ ബസ് വയോധികയുടെ കാലിലൂടെ കയറിയിറങ്ങിയത്. കുന്ദംകുളത്തേക്കുള്ള ബസ് മാറി കറുവത്തൂരിലേക്ക് പോകുന്ന ബസില്‍ കയറുകയും, പിന്നീട് കുന്ദംകുളത്തേക്കുള്ള […]Read More

Kerala

നിലമേലിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വൻ അപകടം;

കൊല്ലം: കൊല്ലം നിലമേലിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടത്തിൽ നിരവധി പേർക്ക് പരുക്ക്. ബസിന് പിന്നാലെയെത്തിയ ഓട്ടോറിക്ഷയും അപകടത്തിൽപെട്ടു. കാർ യാത്രികരായിരുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. സ്ത്രീകളടക്കം പരുക്കേറ്റ യാത്രക്കാരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നിലമേൽ മുരുക്കുമണ്ണിലാണ് അപകടം നടന്നത്. കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്ത് പല സ്ഥലങ്ങളിലായി ഇന്ന് വാഹനാപകടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടയം കൊരുത്തോട് – മുണ്ടക്കയം പാതയിൽ വണ്ടൻപതാലിൽ ശബരിമല തീർത്ഥാടകരുടെ വാഹനം ഇടിച്ച് കാട്ടുപോത്ത് ചത്തു. തമിഴ്നാട്ടിൽ […]Read More

Kerala

‘മദ്യലഹരിയില്‍ 20 സെക്കന്‍ഡ് കണ്ണടച്ചുപോയി’; നാട്ടിക അപകടത്തില്‍ പ്രതികളുടെ

തൃപ്രയാര്‍ (തൃശൂര്‍): നാട്ടികയില്‍ 5 പേരുടെ ജീവനെടുത്ത ലോറി അപകടത്തില്‍ കുറ്റം സമ്മതിച്ച് പ്രതികള്‍. മദ്യലഹരിയില്‍ ഇരുപത് സെക്കന്റ് കണ്ണടച്ചു പോയിയെന്ന് ക്ലീനര്‍ അലക്‌സിന്റെ മൊഴി. വണ്ടി എന്തിലോ തട്ടുന്നെന്ന് തോന്നിയപ്പോള്‍ വെട്ടിച്ചു. അപ്പോള്‍ നിലവിളി കേട്ടു. അതോടെ രക്ഷപെടാന്‍ നോക്കിയെന്നുമാണ് ക്ലീനര്‍ അലക്‌സിന്റെ കുറ്റസമ്മത മൊഴി. അപകടസമയത്ത് ലോറി ഓടിച്ചിരുന്നത് ക്ലീനറാണ്. മദ്യലഹരിയിലായിരുന്ന ഇയാള്‍ക്ക് ലൈസന്‍സില്ല. പ്രതികള്‍ മാഹിയില്‍ നിന്നാണ് മദ്യം വാങ്ങിയതെന്നും അവിടം മുതല്‍ ക്ലീനറും ഡ്രൈവറും മദ്യപിച്ചിരുന്നുവെന്നും തൃശൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ […]Read More

Kerala

പേരാമ്പ്രയിൽ ദാരുണ അപകടം: സ്റ്റാൻ്റിലൂടെ നടന്നുപോയ ആളുടെ മുകളിലൂടെ

കോഴിക്കോട്: പേരാമ്പ്രയിൽ സ്വകാര്യ ബസ് ഇടിച്ച് വയോധികൻ മരിച്ചു. സ്റ്റാൻഡിലൂടെ നടന്നു പോകുന്ന ആളുടെ മുകളിലൂടെയാണ് ബസ് കയറിയിറങ്ങിയത്. ബസിൻ്റെ അമിത വേഗവും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് സ്ഥലത്ത് ബസ്സുകൾ തടഞ്ഞ് യാത്രക്കാരും നാട്ടുകാരും പ്രതിഷേധിക്കുകയാണ്.Read More

Kerala

ട്രെയിനിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം; അപകടം കുടുംബത്തിനൊപ്പം

കോഴിക്കോട്: കോഴിക്കോട് പയ്യോളി മൂരാട് ട്രെയിനിൽ നിന്ന് വീണ് യുവതി മരിച്ചു. മലപ്പുറം സ്വദേശി ജിൻസി ആണ് മരിച്ചത്. 26 വയസായിരുന്നു. കുടുംബത്തോടോപ്പം കണ്ണൂർ ഭാഗത്ത് നിന്നും വരുകയായിരുന്ന ജിൻസി അബദ്ധത്തില്‍ ട്രെയിനിൽ നിന്ന് വീഴുകയായിരുന്നു. ഇന്ന് രാവിലെ 6 മണിയോടെയാണ് മൂരട് റെയില്‍വേ ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്.Read More

National

കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4

ശ്രീനഗര്‍: ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ ചസ്സാന പ്രദേശത്ത് കാര്‍ ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് 10 മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ മൂന്ന് പേര്‍ മരിക്കുകയും നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ചസ്സാനയ്ക്ക് സമീപമുള്ള ചമാലു മോര്‍ഹിലാണ് അപകടമുണ്ടായതെന്നും മരിച്ചവര്‍ ഒരേ കുടുംബത്തില്‍പ്പെട്ടവരാണെന്നും പൊലിസ് പറഞ്ഞു. റിയാസിയില്‍ നിന്ന് ചസ്സാനയിലേക്ക് പോവുകയായിരുന്ന സ്വകാര്യ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പ്രദേശവാസികളാണ് മൂന്ന് പേരെയും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചതായി കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി […]Read More

Kerala

ബസ്സും കാറും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു

തൃശൂര്‍: കരുവന്നൂര്‍ ചെറിയപാലത്തില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ മരിച്ചു. കാര്‍ യാത്രികനായ തേലപ്പിള്ളി സ്വദേശി പെരുമ്പിള്ളി വീട്ടില്‍ നിജോ ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും വന്ന ദേവമാത എന്ന സ്വകാര്യ ബസുമായാണ് കാര്‍ കൂട്ടിയിടിച്ചത്. ബസ് മറ്റൊരു വാഹനത്തെ മറികടന്ന് വരുന്നതിനിടെ ബൈക്കില്‍ തട്ടുകയും തുടര്‍ന്ന് എതിരെ വന്നിരുന്ന കാറില്‍ ഇടിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടം നടന്ന ഉടനെ ബസ് ജീവനക്കാര്‍ ഇറങ്ങി ഓടിയതായും […]Read More

Kerala

പൊലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം; കാർ യാത്രക്കാരൻ

പത്തനംതിട്ട: എംസി റോഡിൽ കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് സമീപം വാഹനാപകടത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരത്തേക്ക് പോയ പൊലീസ് വാഹനവും പന്തളം ഭാഗത്ത് നിന്നും വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാറിലെ യാത്രക്കാരൻ പന്തളം മുട്ടാർ സ്വദേശി അഷ്റഫാണ് മരിച്ചത്. 55 വയസായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.Read More

Kerala

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; 2 മരണം

കോഴിക്കോട് : തിരുവമ്പാടിയിൽ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞു. 2 മരണം. മരിച്ചവർ രണ്ട് സ്ത്രീകളാണ്. മരിച്ച ഒരാൾ തിരുവമ്പാടി സ്വദേശി ത്രേസ്യാമ്മ മാത്യു(63). 15 പേരെ തിരുവമ്പാടി ലിസ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ് ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ടുപേർ ഓമശ്ശേരി ശാന്തി ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. കാളിയാമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. സംഭവത്തില്‍ 4 പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഡ്രൈവറും കണ്ടക്ടറുമടക്കമുള്ളവരെ ഓമശ്ശേരി ശാന്തി […]Read More