മാവൂർ ∙ കുഴികളടച്ചു റീടാർ ചെയ്ത റോഡിനു നടുവിൽ വലിയ കുഴി. മാവൂർ തെങ്ങിലക്കടവ് അങ്ങാടിക്കു സമീപം കോഴിക്കോട് പ്രധാന റോഡിലാണ് സംഭവം. പ്രളയത്തെ തുടർന്ന് റോഡിലെ തകർന്ന ഭാഗങ്ങളിൽ 2 ദിവസമായി താൽക്കാലിക അറ്റകുറ്റപ്പണി നടത്തുന്നുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം കാര്യാട്ട് താഴത്ത് റോഡ് താഴ്ന്നു പോയിരുന്നു. ഇതിനു സമീപമാണ് ഏറെ താഴ്ചയിൽ വലിയ കുഴി യാത്രക്കാർ കണ്ടത്. 3 മീറ്ററോളം താഴ്ചയുണ്ട്. കഴിഞ്ഞ ദിവസം മെറ്റലിട്ടു നിരത്തി ടാറിട്ട ഭാഗത്താണ് റോഡിനു നടുവിൽ ഇതു […]Read More