2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഒമ്പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തിലുമായി 96 പാർലമെൻ്റ് മണ്ഡലങ്ങളിലാണ് ഇന്ന് ജനം വിധി എഴുതുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രപ്രദേശ് നിയമസഭയിലെ 175 സീറ്റുകളിലേക്കും ഒഡീഷ നിയമസഭയിലെ 28 സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കും. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകുന്നേരം 6 മണി വരെ തുടരും. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെലങ്കാനയിലെ 17 ലോക്‌സഭാ സീറ്റുകളിലും ആന്ധ്രാപ്രദേശിലെ […]Read More