കോഴിക്കോട്: ഒരുമണിക്കൂർ പരിശോധനയിൽ 60ഓളം ഡ്രൈവിങ് ലൈസൻസുകൾ സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹനവകുപ്പ് അധികൃതർ. കോഴിക്കോട് ആർ.ടി.ഒയുടെ നിർദേശപ്രകാരം ബുധനാഴ്ച രാവിലെ ചേവരമ്പലം സിഗ്നലിൽ നടത്തിയ പരിശോധനയിലാണ് കേസെടുത്ത് ലൈസൻസ് സസ്പെൻഡ് ചെയ്തത്. വിവിധ കേസുകളിൽ 10,000 രൂപയോളം പിഴ ചുമത്താവുന്ന കേസാണ് രജിസ്റ്റർ ചെയ്തത്. മെഡിക്കൽ കോളജ് ഭാഗത്തുനിന്ന് ബൈപാസിലേക്കും തിരിച്ചുമുള്ള വാഹനങ്ങൾ ഒറ്റവരിയിലൂടെ പോകേണ്ടതിനു പകരം ഡിവൈഡർ മറികടന്ന് പോകുന്നത് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. മലാപ്പറമ്പ് ഭാഗത്തുനിന്ന് മെഡിക്കൽ കോളജ് ഭാഗത്തേക്കുള്ള ആംബുലൻസുകൾ […]Read More