Cancel Preloader
Edit Template

Tags :52-year-old man died

Kerala

സ്‌കൂട്ടർ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു, 52 കാരന് മരിച്ചു

സ്‌കൂട്ടറുമായി പാടശേഖരത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ 52കാരൻ മരിച്ചു. എടത്വ മരിയാപുരം വാളംപറമ്പില്‍ പരേതനായ ജേക്കബ് സേവ്യറിന്റെ മകന്‍ സുനില്‍ സേവ്യര്‍ (52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30 യോടെ തെങ്കര പച്ചപാടത്തായിരുന്നു സംഭവം. വീടിന് സൈഡിലൂടെ കിടക്കുന്ന ബണ്ട് റോഡിലൂടെ വീട്ടിലേക്ക് വരുന്നതിനിടയില്‍ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. സുനിലിന്റെ മുകളിലേക്ക് സ്‌കൂട്ടറും വീണതിനാല്‍ വെള്ളത്തിനടിയില്‍ കുടുങ്ങിപ്പോകുകയായിരുന്നു. ഭാര്യ. ജാസ്മിന്‍ സുനില്‍. മക്കള്‍. അലോഷ്യസ് സുനില്‍, എയ്ഞ്ചല്‍ മേരി സുനില്‍, പരേതനായ ആന്റോ സുനില്‍. സംസ്കാരം പിന്നീട്Read More