ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ ഒരു മതപരമായ പരിപാടിക്കിടെ സ്ഥാപിച്ച മുളകൊണ്ടുള്ള പ്ലാറ്റ്ഫോം തകര്‍ന്നുവീണ് ആറ് മരണം. അന്‍പതോളം പേര്‍ക്ക് പരുക്കേറ്റു. ബറാവുത്തിലെ ജൈന സമൂഹം ‘ലഡ്ഡു മഹോത്സവം’ സംഘടിപ്പിച്ചിരുന്നുവെന്നും നൂറുകണക്കിന് ആളുകള്‍ ക്ഷേത്രത്തില്‍ ലഡ്ഡു അര്‍പ്പിക്കാന്‍ എത്തിയെന്നും പൊലിസ് പറഞ്ഞു. ഇതിനിടെയാണ് അപകടമുണ്ടായത്. ഭക്തര്‍ക്കായി ഒരു മുളകൊണ്ടുള്ള പ്ലാറ്റ്ഫോം നിര്‍മ്മിച്ചിരുന്നു. ജനത്തിരക്ക് കൂടിയപ്പോള്‍ ഭാരത്താല്‍ ഈ പ്ലാറ്റ്ഫോം തകര്‍ന്നുവീഴുകയായിരുന്നു. സംഭവത്തിന് പിന്നാലെ പൊലിസും ആംബുലന്‍സും സ്ഥലത്തെത്തി പരുക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായി ബാഗ്പത് പൊലിസ് മേധാവി […]Read More
Tags :50 injured
മെക്‌സിക്കോയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ സ്റ്റേജ് തകര്‍ന്ന് ഒരു കുട്ടിയുള്‍പ്പെടെ 9 മരണം. 54 പേര്‍ക്ക് പരിക്കേറ്റു. പ്രസിഡന്റ് സ്ഥാനാര്‍ഥി ജോര്‍ജ്ജ് അല്‍വാരസ് മെയ്‌നെസിന്റെ റാലിക്കിടെയാണ് അപകടമുണ്ടായത്. വടക്കുകിഴക്കന്‍ നഗരമായ സാന്‍ പെഡ്രോ ഗാര്‍സ ഗാര്‍സിയയിലാണ് സംഭവം. ശക്തമായ കാറ്റ് വീശിയതാണ് അപകടത്തിന് കാരണമായത്.ശക്തമായ കാറ്റുണ്ടാകുമെന്ന് മെക്‌സിക്കോയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം മണിക്കൂറില്‍ 70 കിലോമീറ്റര്‍ (മണിക്കൂറില്‍ 43 മൈല്‍) വരെ വേഗതയില്‍ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. തനിക്ക് പരിക്കേറ്റിട്ടിട്ടില്ലെന്ന് ജോര്‍ജ് […]Read More