തിരുവനന്തപുരം മലയിൻകീഴിൽ ഉണ്ടായ വാഹന അപകടത്തിൽ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം.സ്കൂട്ടറിൽ മാതാപിതാക്കളോടും സഹോദരനുമൊപ്പം സഞ്ചരിച്ചിരുന്ന അസ്നാൻ(3) ആണ് മരിച്ചത്.അന്തിയൂർക്കോണം നീരോട്ടുകോണം വടക്കുംകരപൂത്തൻവീട്ടിൽ ജോണിയും ഭാര്യ സുനിതയും മകൻ ആസ്നവ്(5), ഇളയ മകൻ അസ്നാൻ(3) എന്നിവരാണ് സ്കൂട്ടറിലുണ്ടായിരുന്നത്. ശനിയാഴ്ച രാത്രി 7.15-ഓടെ മലയിൻകീഴ് കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിനു മുന്നിലാണ് അപകടം നടന്നത്.സ്കൂട്ടർ യാത്രക്കാരായ കുടുംബത്തിലെ എല്ലാവർക്കും പരിക്കേറ്റിരുന്നു. കുട്ടികളായ ആസ്നവിനെും അസ്നാനെയും എസ്.എ.ടി. ആശുപത്രിയിലെത്തിച്ചെങ്കിലും അസ്നാന്റെ ജീവൻ രക്ഷിയ്ക്കാനായില്ല. അന്തിയൂർക്കോണത്തുനിന്ന് മലയിൻകീഴ് ഭാഗത്തേയ്ക്കു വന്ന സ്കൂട്ടറിനെ, അതേ ദിശയിലെത്തിയ […]Read More