തൃശൂർ: പുതുവർഷ രാത്രിയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പതിനാലുകാരൻ കസ്റ്റഡിയിലായി. ഒപ്പമുണ്ടായിരുന്ന പതിനാറുകാരനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. യുവാവിനെ കൊല്ലാനുപയോഗിച്ച കത്തി 14 കാരന്റേത് തന്നെ എന്നാണ് പോലീസ് സ്ഥിരീകരണം. 14 കാരനെ ഇതിനു മുൻപ് സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിന് സ്കൂളിൽ നിന്ന് പുറത്താക്കിയിരുന്നുവെന്നും പോലീസ് കൂട്ടിച്ചേർത്തു. പുതുവർഷ രാത്രിയിൽ കൊല്ലപ്പെട്ടത് തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ (30) ആണ് . സംഭവത്തില്‍ പതിനാലും പതിനാറും വയസുള്ള രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നത്. […]Read More
Tags :14-year-old
പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന്റെ സാംപിളില്‍ സംസ്ഥാനം നടത്തിയ നിപ പരിശോധന ഫലം പോസിറ്റീവ്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ വൈറോളജി ലാബില്‍ പരിശോധിച്ചഫലമാണ് പുറത്തുവന്നത്. പൂനെയിലെ ഫലം പുറത്തുവന്ന ശേഷമെ ഇക്കാര്യം ഔദ്യോഗികമായി പറയാന്‍ കഴിയുകയുളളുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സര്‍ട്ടിഫിക്കേറ്റ് ചെയ്യേണ്ടത് മാനദണ്ഡപ്രകാരം പൂനെയിലെ ലാബില്‍ നിന്നാണ്. ആ പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണ്. നിപയാണെന്ന സംസ്ഥാനത്തെ പരിശോധനയുടെ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ടതായ എല്ലാ നടപടി ക്രമങ്ങളും എടുത്തിട്ടുണ്ട്. നിപയ്ക്കുള്ള മരുന്നായ മോണോ ക്ലോണോ ആന്റിബോഡി പൂനെയില്‍ നിന്ന് നാളെ […]Read More
വെള്ളറക്കാട് ബന്ധുവീട്ടിൽ വിരുന്നുന്നെത്തിയ 14 വയസ്സുകാരൻ മണ്ണെടുത്ത കുഴിയിൽ മുങ്ങി മരിച്ചു. എരുമപ്പെട്ടി വെള്ളറക്കാട് ചിറമനേങ്ങാട് 11 മണിയോടെയായിരുന്നു അപകടം നടന്നത്. എടപ്പാൾ സ്വദേശി ചെമ്പകശ്ശേരി വീട്ടിൽ പുരുഷോത്തമന്റെ മകൻ അക്ഷയ് ആണ് മരിച്ചത്. കൂട്ടുകാരുമൊത്ത് വെള്ളറക്കാട് ചിറമനേങ്ങാട് കക്കാട്ടുപാറയിലെ മണ്ണെടുത്ത കുഴിയിൽ കുളിക്കാൻ ഇറങ്ങിയ അക്ഷയ് മുങ്ങിത്താഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്നവർ ബഹളം വച്ചതോടെ ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായതിനെ തുടർന്ന് തുടർന്ന് കുന്നംകുളം അഗ്നി രക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അഗ്നി […]Read More