തിരുവനന്തപുരം: അജിത് പവാർ പക്ഷത്തേക്ക് കൂറുമാറാൻ എം.എൽ.എമാരായ ആന്റണി രാജുവിനും കോവൂർ കുഞ്ഞുമോനും തോമസ് കെ.തോമസ് എം.എൽ.എ 100 കോടി കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണം അന്വേഷിക്കാൻ നാലംഗ കമ്മിഷനെ നിയോഗിച്ച് എൻ.സി.പി. എൻ.സി.പി സംസ്ഥാന നേതാക്കളായ പി.എം സുരേഷ് ബാബു, ലതിക സുഭാഷ്, കെ.ആർ രാജൻ, ജോബ് കാട്ടൂർ എന്നിവരാണ് കമ്മിഷൻ അംഗങ്ങൾ. 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. ഇടത് എം.എൽ.എമാരെ അജിത് പവാറിന്റെ എൻ.സി.പി വഴി ബി.ജെ.പി പാളയത്തിലേക്ക് എത്തിക്കാൻ നീക്കം നടത്തിയെന്നാണ് […]Read More