കോഴിക്കോട്: വടകരയില്‍ എഴുപത്തിനാലുകാരനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മണിയൂര്‍ സ്വദേശി മൂസയാണ് മരിച്ചത്. ഉപയോഗിക്കാതെ കിടന്നിരുന്ന കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമന സേനയെത്തി മൃതദേഹം പുറത്തെത്തിച്ചു. പോസ്റ്റുമോര്‍ട്ടത്തിനായി വടകര ജില്ലാ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. കാലുതെറ്റി വീണതായിരിക്കാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.Read More