കൊല്ലം: പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും ബിജെപിക്ക് വോട്ട് ചോരുന്നുവെന്ന് സിപിഎം സംഘടനാ റിപ്പോർട്ടിൽ പരാമർശം. ഈ ചോർച്ച ഗൗരവമായി കാണണം. സിപിഎം സംസ്ഥാന സമ്മേളനത്തിൽ എം വി ഗോവിന്ദൻ ഇന്ന് അവതരിപ്പിക്കുന്ന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. തെരഞ്ഞെടുപ്പ് കാലത്ത് ജില്ലാ കമ്മിറ്റികൾ നൽകിയ അവലോകന റിപ്പോർട്ടുകൾ തെറ്റിപ്പോയെന്നും ബിജെപിയുടെ കടന്നുവരവ് തിരിച്ചറിയാൻ കഴിയുന്ന വിധത്തിലായിരുന്നില്ലെന്നും വിമർശനമുണ്ട്. അതോടൊപ്പം നവകേരളത്തിനുള്ള പുതുവഴികൾ എന്ന രേഖ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും. മുഖ്യമന്ത്രി അവതരിപ്പിക്കുന്ന രേഖയിൽ വൻകിട നിക്ഷേപം വൻ […]Read More
Tags :ബിജെപി
കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ മരുന്നു ക്ഷാമത്തിന് പരിഹാരം കാണാന്‍ കലക്ടര്‍ അടിയന്തിരമായി ഇടപെടണമെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ആവശ്യപ്പെട്ടു.ആരോഗ്യവകുപ്പ് നിഷ്ക്രിയമാണ്.മെഡിക്കല്‍ കോളേജ് പരിസരത്ത് രോഗികളുടെ കൂട്ടിരുപ്പുകാര്‍ മരുന്ന് വാങ്ങാന്‍ പണത്തിന് പിരിവ് നടത്തേണ്ടി വന്നത് സമൂഹത്തിന് അപമാനമാണ്.ആരോഗ്യമന്ത്രിക്ക് ശ്രദ്ധ മറ്റുപലതിലുമാണ്.ആരോഗ്യവകുപ്പുകൂടി ശ്രദ്ധിക്കണം എന്ന് വിനീതമായ അഭ്യര്‍ത്ഥനയുണ്ട്.മരുന്നുക്ഷാമം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്നും വി.കെ. സജീവന്‍ പറഞ്ഞു.Read More