കൊച്ചി/ ഇടുക്കി: സിഎസ്ആർ ഫണ്ട് തട്ടിപ്പില്‍ പൊലീസ് അന്വേഷണം തുടരുന്നു. വൻ തട്ടിപ്പ് നടന്നത് സ്കൂട്ടർ വാഗ്ദാനം ചെയ്തെന്ന് പൊലീസ്. അനന്തകൃഷ്ണന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച രേഖകളിൽ നിന്നാണ് നിഗമനം. 40000 പേരിൽ നിന്നായി സ്കൂട്ടറിന് പകുതി പണമായ 60,000 രൂപ വാങ്ങിയതായ ബാങ്ക് രേഖകള്‍. 18,000 പേർക്ക് സ്കൂട്ടർ നൽകി. ഒരു ലക്ഷത്തോളം പേരില്‍ നിന്ന് വാങ്ങിയ രേഖകള്‍ പൊലീസിന് കിട്ടി. 33,000 പരാതികളെങ്കിലും ഇനിയും വരാനുണ്ടെന്ന് പൊലീസ് കരുതുന്നു. 30,000 പേരിൽ നിന്നാണ് […]Read More
Tags :പോലീസ്
കോഴിക്കോട്: കോഴിക്കോട് എൻ.ഐ.റ്റി. യിലെ വിദ്യാർത്ഥികൾക്കിടയിൽ സ്ഥാപന മേധാവികൾ മോറൽ പോലീസിംഗ് നടപ്പിലാക്കുകയാണെന്ന ആരോപണം തെറ്റാണെന്ന് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കോഴിക്കോട് എൻ.ഐ.റ്റി.യിൽ വിദ്യാർത്ഥികൾ പെരുമാറേണ്ട രീതിയെക്കുറിച്ച് അധികൃതർ സർക്കുലർ ഇറക്കിയത് നിയമവിരുദ്ധമാണെന്ന പരാതിയിലാണ് നടപടി. മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. സ്ഥാപനത്തിൽ അക്കാദമിക് അന്തരീക്ഷം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് സർക്കുലർ ഇറക്കിയതെന്ന് പോലീസ് റിപ്പോർട്ടിൽ […]Read More
അങ്കമാലി: എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും പൊലീസുകാരും തമ്മിൽ സംഘർഷം. ബിഷപ്പ് ഹൗസിൽ പ്രാർത്ഥന പ്രതിഷേധം നടത്തുന്ന വിമത വൈദികരെ ബലം പ്രയോഗിച്ച് പുറത്താക്കാൻ പൊലീസ് ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. പ്രതിഷേധിക്കുന്ന 21 വൈദികരിൽ 4 പേരെ സസ്പെൻഡ് ചെയ്തു. ഇവരടക്കം എല്ലാവരോടും പുറത്ത് പോകാൻ അപ്പോസ്തലിക്ക് അഡ്മിനിസ്ട്രേറ്റർ നിർദേശിച്ചു. ബസിലിക്ക പള്ളിക്ക് മുൻപിലാണ് സംഭവമുണ്ടായത്. രാത്രി സമാധാനമായി കിടന്നുറങ്ങിയ വൈദികരെ വലിച്ചിഴച്ച് കൊണ്ടുവന്നുവെന്നാണ് വൈദികരുടെ ആരോപണം. ഉറങ്ങിയ വൈദികരെ കുത്തിയെഴുന്നേൽപ്പിച്ച് വസ്ത്രം പോലും മാറാൻ അനുവദിക്കാതെ […]Read More