ജീവനക്കാരുടെ തൊഴില്‍ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ പുതിയ പരീക്ഷണത്തിന് ഒരുങ്ങുകയാണ് ജര്‍മനി. അവധി സമയം കൂട്ടി കൂടുതല്‍ ക്രിയാത്മകമായ തൊഴില്‍ സാഹചര്യം വളര്‍ത്തുകയാണ് ലക്ഷ്യം. ജര്‍മനിയില്‍ ഇനി ജോലി സമയം ആഴ്ചയില്‍ നാലര ദിവസമായി ചുരുക്കി. മന്ദഗതിയിലായ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജീവനക്കാരുടെ ആരോഗ്യവും സന്തോഷവും വര്‍ധിപ്പിക്കുക വഴി തൊഴില്‍ മേഖലയില്‍ അവരുടെ ഉല്‍പ്പാദനക്ഷമത വധിപ്പിക്കുകയാണ് ലക്ഷ്യം. ഇതോടെ അവധി ദിനങ്ങള്‍ വെള്ളി ഉച്ചക്ക് ശേഷം, ശനി, ഞായര്‍ എന്നിവയാകും. ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് അവധി നല്‍കുക. […]Read More