Cancel Preloader
Edit Template

കുന്നംകുളത്ത് നിന്ന് മോഷണം പോയ ബസ് കണ്ടെത്തി : മോഷ്ടിച്ചത് മുന്‍ ഡ്രൈവര്‍

 കുന്നംകുളത്ത് നിന്ന് മോഷണം പോയ ബസ് കണ്ടെത്തി : മോഷ്ടിച്ചത് മുന്‍ ഡ്രൈവര്‍

കുന്നംകുളം: കുന്നംകുളം ബസ് സ്റ്റാന്റില്‍ നിന്ന് മോഷണം പോയ ബസ് കണ്ടെത്തി. ബസിന്റെ പഴയ ഡ്രൈവര്‍ ഷംനാദ് ആണ് ബസ് കൊണ്ടുപോയത്. പുലര്‍ച്ചെ യാത്ര പോകാന്‍ മറ്റ് വഴിയില്ലാത്തതിനാലാണ് ബസ് കൊണ്ടുപോയതെന്ന് ഡ്രൈവര്‍ പൊലിസിന് മൊഴി നല്‍കി. ബസ് ഗുരുവായൂരില്‍ നിന്ന് കണ്ടെത്തി.

ഇന്ന് പുലര്‍ച്ചെ ബസ് ഉടമ പുതിയ ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്ത ബസ് എടുക്കാന്‍ എത്തിയപ്പോഴാണ് ബസ് മോഷണം പോയ വിവരം അറിയുന്നത്. തുടര്‍ന്ന് കുന്നംകുളം പൊലിസിലെത്തി പരാതി നല്‍കി. കുന്നംകുളം ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഷോണി ബസാണ് മോഷ്ടിക്കപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 4.10നാണ് ബസ് മോഷണം പോയത്. 4.13ന് ബസ് കുന്നംകുളം പഴയ ബസ് സ്റ്റാന്‍ഡിന് മുന്‍പിലെ സിസിടിവി കാമറയിലും 4.19 ന് ചാട്ടുകുളത്തെ സിസിടിവി കാമറയിലും മോഷ്ടാവ് ബസ് ഓടിച്ചു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.

കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യുകെ ഷാജഹാന്റെ നേതൃത്വത്തില്‍ മേഖലയിലെ സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് മോഷ്ടാവിനായി അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് പഴയ ഡ്രൈവര്‍ തന്നെ പിടിയിലായത്.

Related post

Leave a Reply

Your email address will not be published. Required fields are marked *