സ്വർണവിലയിൽ നേരിയ ആശ്വാസം; വെള്ളിയിൽ മാറ്റമില്ല

കേരളത്തിൽ സ്വര്‍ണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. പവന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,080 രൂപയായി. 5760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 11 ദിവസത്തിനിടെ 640 രൂപയുടെ മുന്നേറ്റത്തിന് ശേഷമാണ് ഇന്ന് സ്വര്‍ണവില കുറഞ്ഞത്.
18 കാരറ്റ് സ്വർണം ഗ്രാമിന് അഞ്ച് രൂപയാണ് ഇന്ന് കുറഞ്ഞത്. 4775 രൂപയാണ് ഗ്രാമിന് വില. പവന് 38200 ആണ് വില. അതേസമയം വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 76 രൂപയാണ് വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കയറിയും കുറഞ്ഞും മാറിമറിഞ്ഞ് കൊണ്ടിരിക്കുകയാണ്.