Cancel Preloader
Edit Template

ദേശീയ പണിമുടക്കിൽകടകൾക്ക് നേരെ ആക്രമണം; ഹോട്ടൽ അടിച്ചു തകർത്തു

 ദേശീയ പണിമുടക്കിൽകടകൾക്ക് നേരെ ആക്രമണം; ഹോട്ടൽ അടിച്ചു തകർത്തു

ഗുരുവായൂർ: ദേശീയ പണിമുടക്കിൽ തുറന്ന് പ്രവർത്തിച്ച വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ പണിമുടക്ക് അനുകൂലികളുടെ ആക്രമണം. ഹോട്ടൽ പൂർണമായും അടിച്ചു തകർത്തു. ഗുരുവായൂർ പടിഞ്ഞാറേ നടയിലെ ഹോട്ടൽ സൗപർണികയാണ് അടിച്ചു തകർത്തത്. മറ്റു രണ്ടു കടകൾക്ക് നേരെയും ആക്രമണം ഉണ്ടായി. ഗുരുവായൂർ ടെമ്പിൾ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

അതെ സമയം, ഹോട്ടൽ ആക്രമിച്ചതിൽ കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ പ്രതിഷേധിച്ചു.

വൈകീട്ട് 6 മണിക്ക് ശേഷം പോലും ക്ഷേത്ര പരിസരത്തെ ഹോട്ടലുകൾ തുറക്കാൻ അനുവദിക്കാതിരുന്ന പണിമുടക്ക് അനുകൂലികളുടെ നടപടി ഭക്തജനങ്ങളോടുള്ള കനത്ത വെല്ലുവിളിയാണെന്ന് കെ.എച്ച്. ആർ.എ ഗുരുവായൂർ യൂണിറ്റ് കുറ്റപ്പെടുത്തി.

കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
നേതാക്കളായ സി.ബിജുലാൽ, ജി.കെ.പ്രകാശ്, ഒ. കെ. ആർ മണികണ്ഠൻ, രവീന്ദ്രൻ നമ്പ്യാർ, എൻ. കെ.രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *