കൊല്ലത്ത് ഗവർണർക്ക് എതിരെ എസ്എഫ്ഐ പ്രതിഷേധം ; പോലീസിന് ശകാരം
കൊല്ലം നിലമേലിൽ ഗവർണർക്ക് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി. 50ൽ അധികം പ്രവർത്തകരാണ് ഗവർണറെ കരിങ്കൊടി കാണിച്ചത്. പ്രതിഷേധവുമായി എസ്എഫ്ഐ പ്രവർത്തകർ എത്തിയതോടെ ഗവർണർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. പോലീസിനെ ശകാരിച്ച ഗവർണർ വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ റോഡിൽ നിൽക്കുകയാണ്. സമീപത്തെ കടയിൽ കയറിയ ഗവർണർ വെള്ളം കുടിച്ചു.
തുടർന്നും പോലീസിന് നേരെ തിരിഞ്ഞു. അതേസമയം, എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. എന്നാൽ ഗവർണർ അവിടെയിരുന്നു പ്രതിഷേധിക്കുകയാണ് പ്രതിഷേധം ഒരു മണിക്കൂർ പിന്നിട്ടു.പ്രധാനമന്ത്രിയെ ഫോണിൽ വിളിക്കാനും ഗവർണർ ആവശ്യപ്പെട്ടു. എഫ്ഐആറിന്റെ പകർപ്പ് കിട്ടാതെ പോകില്ല എന്നാണ് ഗവർണറുടെ മറുപടി.