Cancel Preloader
Edit Template

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

 ഡല്‍ഹിയില്‍ ഇന്ന് സീസണിലെ ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

ഡല്‍ഹി: ഡല്‍ഹിയില്‍ ഇന്നും കനത്ത മൂടല്‍ മഞ്ഞ്. സീസണിലെ ഏറ്റവും മൂടല്‍ മഞ്ഞ് നിറഞ്ഞ പ്രഭാതമാണ് ഡല്‍ഹിയില്‍ ഇന്നത്തേതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കനത്ത മൂടല്‍മഞ്ഞും പുകയും അന്തരീക്ഷത്തില്‍ വ്യാപിച്ചതിന് പിന്നാലെ ഡല്‍ഹില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാലവസ്ഥാ നിരീക്ഷണകേന്ദ്രമാണ് തലസ്ഥാനത്ത് മുന്നറിയിപ്പ് നല്‍കിയത്. സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങളും പ്രഖ്യാപിച്ചുകഴിഞ്ഞു. ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ സ്റ്റേജ്-4 നിയന്ത്രണങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുത്താനാണ് തീരുമാനം.

അവശ്യവസ്തുക്കളും സേവനങ്ങളും ഒഴികെ ഡല്‍ഹിയിലേക്ക് ട്രക്കുകള്‍ക്ക് പ്രവേശിക്കുന്നത് നിരോധിച്ചു. സ്‌കൂളുകളില്‍ പ്ലസ് വണ്‍ വരെ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കുന്നതില്‍ സര്‍ക്കാരിന് തീരുമാനം എടുക്കാം. വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനമെടുക്കണം. ശ്വാസകോശ സംബന്ധമായും, മറ്റും അസുഖങ്ങള്‍ ഉള്ളവര്‍ പരമാവധി വീടുകള്‍ക്കുള്ളില്‍ തന്നെ തുടരണമെന്നും നിര്‍ദേശമുണ്ട്.

അന്തരീക്ഷ വായു നിലവാരം എക്കാലത്തെയും മോശം അവസ്ഥയില്‍ എത്തിയതും ശൈത്യകാലത്തിലേക്ക് കടന്നതുമാണ് ഡല്‍ഹിയിലെ പുകമഞ്ഞിന് കാരണം. തലസ്ഥാനത്തെ പുകമഞ്ഞ് വിമാനസര്‍വീസുകളെ സാരമായി ബാധിക്കുമെന്നാണ് നിഗമനം.

ഡല്‍ഹിയിലെ പല പ്രദേശങ്ങളിലും എയര്‍ ക്വോളിറ്റി 450ന് മുകളിലാണ്. ചിലയിടങ്ങളില്‍ ഇത് 473ന് മുകളില്‍ എത്തിയിട്ടുണ്ട്. ഇത് അതീവഗുരുതരത്തിനും മുകളിലാണ്. തണുപ്പ് കൂടുന്നതോടെ ഡല്‍ഹിയിലെ അന്തരീക്ഷം കൂടുതല്‍ മോശമാകുമെന്നാണ് കണക്കുകൂട്ടല്‍.തണുപ്പുകാലമടുത്തതോടെ പുകയും കോടമഞ്ഞും കൂടിയ സ്മോഗിന്റെ വലയത്തിലാണ് രാജ്യതലസ്ഥാനം. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാത്താവളത്തില്‍ സ്മോഗിന്റെ സാനിധ്യം കാരണം കഴിഞ്ഞ ദിവസം 283 വിമാനങ്ങളാണ് വൈകിയത്.

Related post

Leave a Reply

Your email address will not be published. Required fields are marked *