ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല; രാജിയില്ല, തന്റെ ഭാഗം കേട്ടില്ലെന്ന് സജി ചെറിയാന്‍

തിരുവനന്തപുരം : മല്ലപ്പളളിയില്‍ നടത്തിയ ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രാജി വെക്കില്ലെന്ന് മന്ത്രി സജി ചെറിയാന്‍. കോടതി ഉത്തരവ് അംഗീകരിക്കുന്നു. തന്റെ ഭാഗം ഹൈക്കോടതി കേട്ടിട്ടില്ലെന്നും, കോടതിയുടെ നിര്‍ദേശം പഠിച്ച് തുടര്‍ന്നുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഹൈക്കോടതിയുടെ വിധി അന്തിമമല്ല. ഇതിന്റെ മുകളിലും കോടതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ധാര്‍മികത സംബന്ധിച്ച സാഹചര്യം ഇപ്പോഴില്ല. ധാര്‍മികത ഉയര്‍ത്തി പിടിച്ചാണ് അന്ന് രാജിവച്ചത്. പിന്നീട് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തിരിച്ച് മന്ത്രിസ്ഥാനത്തെത്തി. ഇപ്പോള്‍ ജോലി എന്റെ ജോലി ചെയ്യുകയാണ്. എന്റെ പ്രസംഗത്തിന്റെ വിഷയം സംബന്ധിച്ചല്ല ഇപ്പോള്‍ കോടതി അഭിപ്രായപ്പെട്ടിരിക്കുന്നത്. പോലീസ് അന്വേഷണത്തില്‍ വിട്ടുപോയ ചില ഭാഗങ്ങളുണ്ടെന്നും അത് കൂടി അന്വേഷിക്കണമെന്നുമാണ് കോടതി പറഞ്ഞിട്ടുള്ളത്. അന്വേഷിക്കട്ടെ.. കോടതി പറഞ്ഞത് അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി സജി ചെറിയാന്റെ മല്ലപ്പള്ളി പ്രസംഗത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ സ്വകാര്യ ഹരജിയിലാണ ഹൈക്കോടതി വിധി. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നാണ് കോടതി നിര്‍ദ്ദേശം.