അയോദ്ധ്യ രാമക്ഷേത്രം: മോദിയും യോഗിയും എത്തി; ചടങ്ങിന് സാക്ഷിയാകാന്‍ വന്‍ താരനിര
പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ സിനിമാ താരങ്ങളായ അമിതാഭ് ബച്ചൻ, അനുപം ഖേർ, രൺദീപ് ഹൂഡ, മാധുരി ദീക്ഷിത്, രജനീകാന്ത്, കങ്കണ റണാവത്ത്, ആലിയ ഭട്ട്, അക്ഷയ് കുമാർ, സഞ്ജയ് ലീല ബൻസാലി, ചിരഞ്ജീവി, ജൂനിയർ എൻടിആർ, രജനികാന്ത് തുടങ്ങി നിരവധി പ്രമുഖ സിനിമാ താരങ്ങൾ അയോധ്യയില്‍ എത്തി.സച്ചിന് തെന്‍ഡുല്‍ക്കർ ഉള്‍പ്പെടേയുള്ള ക്ഷണിക്കപ്പെട്ടിട്ടുള്ള ക്രിക്കറ്റ് താരങ്ങളും അയോധ്യയിലെത്തി.
വിരാട് കോഹ്ലി ഉള്പ്പെടേയുള്ളവർക്കാണ് ക്രിക്കറ്റ് ലോകത്ത് നിന്നും ക്ഷണമുള്ളത്.’പ്രാണപ്രതിഷ്ഠ’ ചടങ്ങിൽ പങ്കെടുക്കാൻ രൺദീപ് ഹൂഡ ഭാര്യ ലിൻ ലൈഷ്റാമുമായിട്ടാണ് അയോധ്യയിലെത്തിയത്. “ഞങ്ങൾ വളരെ ആവേശഭരിതരാണ്, അവിടെ സന്നിഹിതരാകാനും ശ്രീരാമന്റെ അനുഗ്രഹം ലഭിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു,” രൺദീപ് ഹൂഡ പറഞ്ഞു. അതേസമയം, “ഇത് വളരെ വൈകാരികമായ നിമിഷമാണ്, ലോകത്ത് സനാതന ധർമ്മം ഉള്ളിടത്തെല്ലാം സന്തോഷവും ഉത്സാഹവും ഉണ്ടെന്നതിൽ ഞാൻ സന്തോഷവാനാണ്, ഈ ചടങ്ങ് കാണാൻ കഴിയുന്നതിൽ സന്തോഷമുണ്ട്.
ഇത്തരമൊരു സംഭവം നടക്കുന്ന കാലഘട്ടതില്‍ ജനിക്കാന്ദൈവം ഞങ്ങളെ തിരഞ്ഞെടുത്തതില്‍ സന്തോഷം തോന്നുന്നു” എന്നായിരുന്നു ഗായകന് സോനു നിഗത്തിന്റെ പ്രതികരണം.ഇവിടെ വന്നപ്പോള്‍ നല്ല ഊർജ്ജം തോന്നുന്നുവെന്നായിരുന്നു വിവേക് ഒബ്റോയിയുടെ പ്രതികരണം. “ഞാൻ ആദ്യമായി അയോധ്യയിൽ വന്നിരിക്കുന്നു. ഇവിടെ നിന്നുള്ള ശ്വാസത്തിലൂടെ ‘രാമഭക്തി’ നിങ്ങളിൽ എത്തുമെന്ന് തോന്നുന്നു. ഇവിടെ വളരെയധികം ഊർജ്ജമുണ്ട്. ആളുകൾ വളരെ സന്തുഷ്ടരാണ്. ഭഗവാൻ ശ്രീരാമൻ എല്ലായ്പ്പോഴും സമൂഹത്തിലെ ആളുകളെ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു.
” വിവേക് ഒബ്റോയ് പറഞ്ഞു.രൺദീപ് ഹൂഡ, സോനു നിഗം, അനുപം ഖേർ, ഷെഫാലി ഷാ തുടങ്ങിയവർ കഴിഞ്ഞ ദിവസം തന്നെ അയോധ്യയില്‍ എത്തിയിരുന്നു. “ഇവിടെ എത്താന്‍ കഴിഞ്ഞതില്‍ ഞാൻ അഭിമാനിക്കുന്നു. നമ്മുടെ രാജ്യത്തിനും ഇന്ത്യക്കാർ എന്ന നിലയിൽ നമുക്കും അനുഭവിക്കാൻ കഴിയുന്ന ഏറ്റവും വലിയ സാംസ്കാരിക നിമിഷമാണിത്. ഇത് വളരെ വലിയ കാര്യമാണെന്നും എനിക്ക് തോന്നുന്നു. ഒരു ഇന്ത്യക്കാരി എന്ന നിലയിൽ ഈ നിമിഷം ഞാന്‍ അഭിമാനിക്കുന്നു” അയോധ്യയില്‍ എത്തിയ നടി ഷെഫാലി ഷാ വാർത്താ ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തി. അല്പസമയത്തിനകം രാമക്ഷേത്രത്തിലെത്തും. പ്രതിഷ്ഠാ ചടങ്ങിനുള്ള മുഹൂര്‍ത്തം 12.20 നും 12.30 നും ഇടയിൽ ആണ്.അതേസമയം ത്രിപുരയില്‍ ഇന്ന് ഡ്രൈ ഡേ.
രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയുടെ പശ്ചാത്തലത്തില്‍ ത്രിപുരയില്‍ ഇന്ന് ഡ്രൈ ഡേ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍.