ഒമാനില്‍ മഴ : ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്
ഒമാനില്‍ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . വിവിധ ഗവര്‍ണറേറ്റുകളില്‍ ബുധനാഴ്ച ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. വടക്കന്‍ ശര്‍ഖിയ, ദാഹിറ, ദാഖിലിയ ഗവര്‍ണറേറ്റുകളില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി എട്ടു മണി വരെയാണ് മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്.
മഴയ്‍ക്കൊപ്പം ആലിപ്പഴ വര്‍ഷത്തിനും സാധ്യത. വിവിധ പ്രദേശങ്ങളിൽ 10 മുതൽ 30 മില്ലിമീറ്റർ വരെ മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 27 മുതൽ 45 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളോട് സുരക്ഷ ഉറപ്പാക്കാനും അത്യാവശ്യമല്ലാതെ യാത്ര ഒഴിവാക്കാനും മുൻകരുതലുകൾ സ്വീകരിക്കാനും സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു.