Cancel Preloader
Edit Template

മഹാരാഷ്ട്ര സീറ്റ് വിഭജനത്തില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി

 മഹാരാഷ്ട്ര സീറ്റ് വിഭജനത്തില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി

ന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവായ രാഹുല്‍ അതൃപ്തി അറിയിച്ചത്. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിക്ക് മുന്നില്‍ വെച്ച ലിസ്റ്റില്‍ അദ്ദേഹം തൃപ്തനല്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മഹാരാഷ്ട്രയിലെ ഒബിസി, ദലിത് സീറ്റുകള്‍ സഖ്യകക്ഷികള്‍ക്ക് വിട്ടുനല്‍കുന്നതിലും രാഹുല്‍ അതൃപ്തി പ്രകടിപ്പിച്ചു. മഹാരാഷ്ട്ര കോണ്‍ഗ്രസിലെ ‘ചില’ നേതാക്കളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങള്‍ താക്കറെ വിഭാഗത്തിന് വിട്ടുനല്‍കിയതിലും രാഹുല്‍ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുണ്ട്.

അതേസമയം മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡിയിലും, മഹാ യുതി സഖ്യത്തിലും തര്‍ക്കം തുടരുകയാണ്. മഹായുതിയില്‍ 30 സീറ്റുകളിലാണ് തര്‍ക്കം. അഞ്ച് സീറ്റുകള്‍ വേണമെന്ന് സമാജ് വാദി പാര്‍ട്ടിയും ആവശ്യം ഉന്നയിച്ചതോടെയാണ് മഹാ വികാസ് സഖ്യത്തില്‍ ഭിന്നത രൂപപ്പെട്ടത്. പ്രശ്‌ന പരിഹാരത്തിനായി ബാലാസാഹേബ് തോറാട്ടിനെ കോണ്‍ഗ്രസ് ചുമതലപ്പെടുത്തി.

മഹാരാഷ്ട്രയില്‍ 5 സീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്നാണ് സമാജ് വാദി പാര്‍ട്ടിയുടെ ആവശ്യം. ഇന്ന് ഉച്ചയ്ക്കുള്ളില്‍ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ 25 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സമാജ് വാദി പാര്‍ട്ടി മഹാരാഷ്ട്ര അധ്യക്ഷന്‍ അബു അസിം ആസ്മി വ്യക്തമാക്കിയിട്ടുണ്ട്. 85 സീറ്റുകളില്‍ വീതം മത്സരിക്കാനാണ് കോണ്‍ഗ്രസ്, ശിവസേന ഉദ്ധവ്,എന്‍.സി.പി ശരദ് പവാര്‍ വിഭാഗം തീരുമാനിച്ചിരിക്കുന്നത്. ബാക്കി സീറ്റുകളില്‍ തര്‍ക്കം തുടരുമ്പോഴാണ് സമാജ് വാദി പാര്‍ട്ടിയുടെ അവകാശവാദം.അതേസമയം പ്രശ്‌നപരിഹാരത്തിനായി പ്രശ്‌നപരിഹാരത്തിനായി ബാലാസാഹേബ് തോറാട്ടിനെ കോണ്‍ഗ്രസ് ചുമതലപ്പെടുത്തി.ഇന്ന് ഉദ്ധവ് താക്കറെ, ശരത് പവര്‍ എന്നിവരുമായി തോറാട്ട് കൂടിക്കാഴ്ച നടത്തും .

അതേസമയം മഹായുതി സഖ്യത്തിലും തര്‍ക്കം രൂക്ഷമായി തുടരുകയാണ്. 30 സീറ്റുകളിലുള്ള തര്‍ക്കം അവസാനിപ്പിക്കുവാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയാണ് ബിജെപി നിയോഗിച്ചിരിക്കുന്നത്. ഇ മാസം 29നാണ് മഹാരാഷ്ട്രയില്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കുവാനുള്ള അവസാന ദിവസം.

Related post

Leave a Reply

Your email address will not be published. Required fields are marked *